വ​യോ​ധി​ക​ൻ വീ​ടി​ന്‍റെ തി​ണ്ണ‍​യി​ൽ മ​രി​ച്ച നി​ല​യി​ൽ
Tuesday, December 10, 2019 12:17 AM IST
ശാ​സ്താം​കോ​ട്ട: വയോധികന്‍റെ മൃത ദേഹം പോസ്റ്റു മോർട്ടത്തിനായി ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ പ​ണ​മി​ല്ലാ​തി​രു​ന്ന അ​വ​സ്ഥ​യി​ൽ, ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കാ​നെ​ത്തി​യ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ണം ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​ടി​ഞ്ഞാ​റേ ക​ല്ല​ട ഐ​ത്തോ​ട്ടു​വാ മി​നി ഭ​വ​ന​ത്തി​ൽ ബാ​ല​ച​ന്ദ്ര​നാ​ണ് (70) തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ടി​ന്‍റെ തി​ണ്ണ​യി​ൽ മ​രി​ച്ചു കി​ട​ന്ന​ത്. രാ​വി​ലെ എ​ട്ടോ​ടെ ഉ​റ​ങ്ങാ​നാ​യി കി​ട​ന്ന​താ​ണ്. എ​ന്നാ​ൽ മ​ദ്യ​പി​ച്ച​തി​നാ​ൽ ശ​രീ​ര​ത്തി​ൽ നി​ന്നും നി​ർ​ജ​ലീ​ക​ര​ണ​മു​ണ്ടാ​യാ​ണ് മ​രി​ച്ച​തെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഇ​ൻ​ക്വ​സ്റ്റ് ത​യാ​റാ​ക്കാ​ൻ എ​ത്തി​യ ശാ​സ്താം​കോ​ട്ട എ​സ്ഐ ഷു​ക്കൂ​ർ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ സാ​മ്പ​ത്തി​ക​മി​ല്ലാ​തി​രു​ന്ന അ​വ​സ്ഥ​യി​ൽ കൂ​ടി നി​ന്ന ആ​ൾ​ക്കാ​രി​ൽ നി​ന്നും പ​ണം ക​ണ്ടെ​ത്തി ആം​ബു​ല​ൻ​സി​ന് ന​ൽ​കി​യാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത് . ഭാ​ര്യ : പു​ഷ്പ​വ​ല്ലി മ​ക്ക​ൾ :മി​നി, സു​നി​ത.