കെ​വി​എം സ്കൂ​ളി​ൽ മ​ണ്ണ് ദി​നാ​ഘോ​ഷം നടത്തി
Sunday, December 8, 2019 11:53 PM IST
ച​വ​റ: മ​ണ്ണി​നെ അ​റി​യു​ക മ​ണ്ണി​നെ സം​ര​ക്ഷി​ക്കു​ക എ​ന്ന സ​ന്ദേ​ശ​വു​മാ​യി ലോ​ക മ​ണ്ണ് ദി​നാ​ഘോ​ഷം ന​ട​ന്നു. തേ​വ​ല​ക്ക​ര കെ​വി​എം സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വ്യ​ത്യ​സ്ത രീ​തി​യി​ലു​ള്ള പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. മ​ണ്ണ് അ​റി​വു​ക​ൾ പ​ങ്കു​വെ​ച്ചും മ​ണ്ണി​ൽ എ​ന്തെ​ല്ലാം വി​ള​യി​ക്കാം മ​ണ്ണി​ൽ ക​ളി​ക്കു​ക തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളാ​ണ് കു​രു​ന്നു​ക​ൾ പു​തി​യ ത​ല​മു​റ​യ്ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ൽ സം​ഘ​ടി​പ്പി​ച്ച​ത്.
വി​വി​ധ ത​രം മ​ണ്ണു​ക​ളി​ൽ ചെ​യ്യു​ന്ന കൃ​ഷി​ക​ൾ ഓ​രോ സീ​സ​ണി​ൽ വി​ള​യു​ന്ന​വ, ചെ​ടി​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കേ​ണ്ട​ത് തു​ട​ങ്ങി​യ​വ കു​ട്ടി​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചു. മ​ണ്ണി​ൽ വ​ള​ർ​ന്ന ചേ​ന, കാ​ച്ചി​ൽ, ചീ​നി തു​ട​ങ്ങി​യ​വ​യു​ടെ വി​ള​വ് എ​ടു​പ്പും ന​ട​ത്തി. പ്ലാ​സ്റ്റി​ക്കി​ൽ നി​ന്നു അ​ജൈ​വ​വ​സ്തു​ക്ക​ളി​ൽ നി​ന്നു മ​ണ്ണി​നെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തേ​കു​റി​ച്ച് തേ​വ​ല​ക്ക​ര കൃ​ഷി ഓ​ഫീ​സ​ർ ര​ശ്മി ജ​യ​രാ​ജ് ക്ലാ​സ് എ​ടു​ത്തു .