ജയചന്ദ്രൻനായരുടെ വേർപാട്; നഷ്ടമായത് മികച്ച ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​നെ
Sunday, December 8, 2019 11:52 PM IST
പ​ട്ടാ​ഴി: വി​ട​വാ​ങ്ങി​യ​ത് ആ​ദ്യ​കാ​ല ഗ്ര​ന്ഥ​ശാ​ലാ പ്ര​വ​ർ​ത്ത​ക​ൻ. നാ​ട്ടി​ൽ സാം​സ്കാ​രി​ക രം​ഗ​ത്ത് ശ​ക്ത​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു പ​ന്ത​പ്ലാ​വ് പ​ന്ത്ര​ണ്ടു മു​റി തോ​ട്ട​ത്തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ.
മ​ഹാ​രാ​ഷ്ട്ര​യി​ൽ സ​ൺ ഫ്ലാ​ഗ് അ​യ​ൺ ആ​ൻ​ഡ് സ്റ്റീ​ൽ ക​മ്പ​നി​യി​ൽ സീ​നി​യ​ർ മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​ന്ത്യം സം​ഭ​വി​ച്ച​ത്. പ​ന്ത​പ്ലാ​വ് മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ പൊ​തു​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​രു​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു വി​ട​വാ​ങ്ങി​യ​ത്.​
നി​ര​വ​ധി സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ജ​യ​ച​ന്ദ്ര​ൻ നാ​യ​രെ നാ​ട്ടി​ലെ പ​ഴ​യ ത​ല​മു​റ അ​ങ്ങേ​യ​റ്റം സ്നേ​ഹ​ത്തോ​ടെ​യാ​ണ് ഓ​ർ​ക്കു​ന്ന​ത്. വി​ന​യാ​ന്വി​ത​മാ​യ പെ​രു​മാ​റ്റം കൊ​ണ്ട് ആ​രെ​യും ആ​ക​ർ​ഷി​ച്ചി​രു​ന്നു.​ പ​ഠ​ന​ത്തി​നു ശേ​ഷം മ​ഹാ​രാ​ഷ്ട്ര​യി​ൽ ജോ​ലി ല​ഭി​ച്ച​തോ​ടെ​യാ​ണ് നാ​ട്ടി​ൽ നി​ന്നു മ​ട​ങ്ങി​യ​ത്.
എ​ങ്കി​ലും ഇ​ട​യ്ക്കൊ​ക്കെ നാ​ട്ടി​ലെ​ത്തി സൗ​ഹൃ​ദം പു​തു​ക്കി​യി​രു​ന്നു. ജ​യ​ച​ന്ദ്ര​ൻ നാ​യ​രു​ടെ വി​യോ​ഗം നാ​ടി​ന് അ​ഗാ​ധ​മാ​യ ന​ഷ്ട​മാ​ണു​ണ്ടാ​ക്കി​യ​ത്. പ​ന്ത​പ്ലാ​വ് വി​ജ്ഞാ​നോ​ദ​യം ഗ്ര​ന്ഥ​ശാ​ല​യു​ടെ ഭാ​ര​വാ​ഹി​ക​ളും ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.