ഹെ​ൽ​മെ​റ്റ്‌ വേ​ട്ട​യ്ക്ക് എ​ത്തി​യ പോ​ലീ​സി​നെ ക​ണ്ടു വെ​ട്ടി​ച്ച ബൈ​ക്കി​ടി​ച്ച് ഒ​രാ​ള്‍​ക്ക് പ​രി​ക്ക്
Sunday, December 8, 2019 11:52 PM IST
കു​ന്നി​ക്കോ​ട്: ഹെ​ൽ​മെ​റ്റ്‌ വേ​ട്ട​യ്ക്ക് എ​ത്തി​യ പോ​ലീ​സി​നെ ക​ണ്ടു വെ​ട്ടി​ച്ച ബൈ​ക്കി​ടി​ച്ച് ഒ​രാ​ള്‍​ക്ക് പ​രി​ക്ക്. അ​പ​ക​ടം ക​ണ്ടി​ട്ടും മു​ഖം തി​രി​ച്ച് പോ​ലീ​സ്. കു​ന്നി​ക്കോ​ട് കോ​ക്കാ​ടാ​ണ് സം​ഭ​വം.
പോ​ലീ​സി​ന്‍റെ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ണ്ട് ബൈ​ക്ക് യാ​ത്രി​ക​ന്‍ ബൈ​ക്ക് പെ​ട്ടെ​ന്ന് തി​രി​ച്ചു. തി​രി​ച്ച ബൈ​ക്ക് പി​ന്നാ​ലെ​യെ​ത്തി​യ മ​റ്റൊ​രു ബൈ​ക്കു​മാ​യി ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പോ​ലീ​സി​ന്‍റെ ക​ൺ​മു​ന്നി​ൽ അ​പ​ക​ടം ന​ട​ന്നി​ട്ടും പ​രു​ക്കു​പ​റ്റി​യാ​ളെ എ​ഴു​ന്നേ​ല്പി​ക്ക​പോ​ലും ചെ​യ്യാ​തെ കു​ന്നി​ക്കോ​ട് പോ​ലീ​സ് പെ​രു​മാ​റി​യെ​ന്ന് പ​രി​ക്കു​പ​റ്റി​യ ആ​ളും ബ​ന്ധു​ക്ക​ളും പ​റ​യു​ന്നു.
പ​രു​ക്ക് പ​റ്റി​യ ആ​ളി​നെ പോ​ലീ​സി​ന്‍റെ മു​ന്നി​ൽ കൂ​ടി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത് മ​റ്റ് വ​ഴി​യാ​ത്ര​ക്കാ​ർ. പു​ന​ലൂ​ർ ചി​ര​ട്ട​ക്കോ​ണം ഗ്രാ​മീ​ണ പാ​ത​യി​ൽ ആ​ണ് സം​ഭ​വം. കോ​ക്കാ​ട് ശോ​ഭ​ന മ​ന്ദി​ര​ത്തി​ൽ നി​ത്യ​ൻ ആ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. നി​ത്യ​ൻ ബൈ​ക്കു​മാ​യി വ​രു​മ്പോ​ൾ തൊ​ട്ടു മു​ന്നി​ൽ വ​ന്ന ബൈ​ക്ക് യാ​ത്രി​ക​ൻ പോ​ലീ​സി​നെ ക​ണ്ടു പെ​ട്ടെ​ന്ന് ബൈ​ക്ക് തി​രി​ച്ചു. അ​പ്പോ​ഴാ​ണ് നി​ത്യ​ന്‍റെ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.
എ​ന്നാ​ൽ വ​ന്നി​ടി​ച്ച ബൈ​ക്ക് നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​ത്യ​ൻ നി​ല​ത്ത് വീ​ഴു​ക​യും, ദേ​ഹ​മാ​സ​ക​ലം മു​റി​വ് ഏ​ൽ​ക്കു​ക​യും ചെ​യ്തു. എ​ഴു​നേ​ൽ​ക്കാ​ൻ സാ​ധി​ക്കാ​ത്ത ത​ര​ത്തി​ല്‍ പ​രി​ക്കേ​റ്റു റോ​ഡി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്നു നി​ത്യ​ന്‍. ഈ ​സ​മ​യം ഇ​തെ​ല്ലാം ക​ണ്ടു​കൊ​ണ്ട് ത​ന്നെ പോ​ലീ​സ് അ​ടു​ത്തു ഉ​ണ്ടാ​യി​ട്ടും തി​രി​ഞ്ഞു നോ​ക്കി​യി​ല്ലെ​ന്നാ​ണ് നി​ത്യ​ന്‍ പ​റ​യു​ന്ന​ത്.