ഉ​ണ​ർ​വ് 2019 കാ​ൻ​സ​ർ പ്ര​തി​രോ​ധ ക്യാ​മ്പ്
Sunday, December 8, 2019 11:52 PM IST
തേ​വ​ല​ക്ക​ര: അ​രി​ന​ല്ലൂ​ർ മു​ട്ടം ക​ലാ​ര​ഞ്ജി​നി ഗ്ര​ന്ഥ​ശാ​ല​യും തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​വ​രു​ന്ന കാ​ൻ​സ​ർ പ്ര​തി​രോ​ധ ക്യാ​മ്പ് ഉ​ണ​ർ​വ് 2019 ന്‍റെ ഭാ​ഗ​മാ​യി തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ 5,6,7,8 വാ​ർ​ഡു​ക​ളി​ൽ ന​ട​ത്തി​യ സ്ക്രീ​നി​ങ്ങ് ക്യാ​മ്പി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ത്ത​വ​ർ​ക്ക് വേ​ണ്ടി​യു​ള്ള മെ​ഗാ ക്യാ​മ്പ് അ​രി​ന​ല്ലൂ​ർ നോ​ർ​ത്ത് ഗ​വ. എ​ൽ​പി​എ​സി​ൽ ന​ട​ന്നു.
ച​വ​റ എം​എ​ൽ​എ എ​ൻ.​വി​ജ​യ​ൻ​പി​ള്ള ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സേ​തു​ല​ക്ഷ​മി ടീ​ച്ച​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ കോ​യി​വി​ള സൈ​മ​ൻ, പി.​ബി ശി​വ​ൻ, ക​ള​ത്തി​ൽ ഗോ​പാ​ല​ക്യ​ഷ്ണ​പി​ള്ള, അ​ർ​ജു​ന​ൻ കൈ​ത​പ്പു​ഴ,വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ അ​ജി​ത, ബി​ജി പീ​റ്റ​ർ, അ​ഖി​ല അ​ഭി​ലാ​ഷ്, സോ​ള​മ​ൻ , ഡി​ക്സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.