ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ഉ​പ​വാ​സം പ​ത്തി​ന്
Friday, December 6, 2019 11:08 PM IST
കൊ​ല്ലം: രാ​ജ്യ​ത്താ​ക​മാ​നം ന​ട​ന്നു​വ​രു​ന്ന ബാ​ല-​സ്ത്രീ പീ​ഡ​ന​ങ്ങ​ൾ​ക്കെ​തി​രേ സ​മൂ​ഹ മ​ന​സാ​ക്ഷി ഉ​ണ​ർ​ത്തു​ന്ന​തി​ന് ഗാ​ന്ധി ദ​ർ‌​ശ​ൻ സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ത്തി​ന് രാ​വി​ലെ പ​ത്തി​ന് കൊ​ല്ലം ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ഉ​പ​വാ​സം ന​ട​ത്തും.
എ​ഐ​സി​സി സെ​ക്ര​ട്ട​റി പി.​സി.​വി​ഷ്ണു​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ മ​ന്ത്രി വി.​സി.​ക​ബീ​ർ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ പ്ര​സം​ഗി​ക്കും. സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി.​ഹെ​ൻ​ട്രി, സെ​ക്ര​ട്ട​റി രാ​ജു ഡി.​പ​ണി​ക്ക​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ജി.​പ​ട്ട​ത്താ​നം, വൈ​സ്പ്ര​സി​ഡ​ന്‍റ് സു​മി​ത്ര എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.
ക​ള​ഞ്ഞു​കി​ട്ടി​യ സ്വ​ർ​ണ​മാ​ല

പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു

കു​ണ്ട​റ: വ​ഴി​യി​ൽ കി​ട​ന്നു​കി​ട്ടി​യ സ്വ​ർ​ണ​മാ​യ കു​ണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ച് ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ മാ​തൃ​ക​യാ​യി. പെ​രി​നാ​ട് ചെ​റു​മൂ​ട് സ്റ്റാ​ർ​ച്ച് മു​ക്കി​ൽ നി​ന്നാ​ണ് ഇ​ന്ന​ലെ രാ​ത്രി സ​മീ​പ​ത്തെ ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​ല ല​ഭി​ച്ച​ത്. ഉ​ട​മ​സ്ഥ​നെ ക​ണ്ടെ​ത്താ​നാ​കാ​ത്ത​തി​നാ​ൽ മാ​ല​യും ലോ​ക്ക​റ്റും കു​ണ്ട​റ പോ​ലീ​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.