പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സി​ന്‍റെ ക​ള​ക്ട​റേ​റ്റ് ധ​ർ​ണ ഇ​ന്ന്
Friday, December 6, 2019 11:08 PM IST
കൊ​ല്ലം: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കൊ​ല്ലം ജി​ല്ലാ പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ പ​ത്തു​മു​ത​ൽ കൊ​ല്ലം ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തും. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മൈ​താ​നം വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ.​ച​ന്ദ്ര​ശേ​ഖ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ.​വ​ര​ദ​രാ​ജ​ൻ, എ​ൻ.​അ​നി​രു​ദ്ധ​ൻ, സി.​കെ.​ര​വി​ശ​ങ്ക​ർ, അ​ബ്ദു​ൾ റ​ഹ്മാ​ൻ, എ​സ്.​മു​ര​ളീ​ധ​ര​ൻ, സ​ഫാ അ​ഷ​റ​ഫ്, സി​നു പ​ട്ട​ത്തു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
കോ​ട​തി​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റെ​യും ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ച്ച് പു​തി​യ പെ​ട്രോ​ൾ പ​ന്പു​ക​ൾ​ക്ക് എ​ൻ​ഒ​സി ന​ൽ​കു​ന്ന കൊ​ല്ലം എ​ഡി​എം​മ്മി​ന്‍റെ​യും ലീ​ഗ​ൽ ഓ​ഫീ​സ​റു​ടെ​യും അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം അ​വ​സാ​നി​പ്പി​ക്കു​ക, നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ന്പു​ക​ൾ​ക്ക് പു​തു​താ​യി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന അ​നാ​വ​ശ്യ ലൈ​സ​ൻ​സു​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, നി​ല​വി​ലെ പ​ന്പു​ക​ളു​ടെ ബി​സി​ന​സ് സ്ഥി​ര​ത​യും ഡീ​ല​ർ​മാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സം​ര​ക്ഷ​ണം ഉ​റ​പ്പ് വ​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.