പു​തു​ക്കാ​ട് സ​ർ​ക്കാ​ർ എ​ൽപിഎസ് മി​ക​ച്ച പ്രീ ​പ്രൈ​മ​റി സ്കൂ​ൾ; ട്വി​ന്നിം​ഗ് ഇ​ന്ന്
Friday, December 6, 2019 11:08 PM IST
ച​വ​റ: ച​വ​റ പു​തു​ക്കാ​ട് സ​ർ​ക്കാ​ർ എ​ൽപി ​സ്കൂ​ൾ ജി​ല്ല​യി​ലെ മി​ക​ച്ച പ്രീ ​പ്രൈ​മ​റി സ്കൂ​ൾ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​തി​ന്‍റെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ഇ​ന്ന് നി​ർ​വ​ഹി​ക്കും. ജി​ല്ല​യി​ലെ 30 സ്കൂ​ളു​ക​ളി​ൽ നി​ന്നും പു​തു​ക്കാ​ട് എ​ൽ​പി ​സ്കൂ​ളി​നെ പ്രീ ​പ്രൈ​മ​റി വി​ഭാ​ഗം മി​ക​വു​ക​ളു​ടെ വ്യാ​പ​ന കേ​ന്ദ്ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.
1889ൽ​ശ്രീ​മൂ​ലം തി​രു​നാ​ൾ മ​ഹാ​രാ​ജാ​വി​ന്‍റെ കാ​ല​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച സ്കൂ​ൾ 2012 ൽ ​കു​ട്ടി​ക​ൾ കു​റ​വാ​യ​തി​നാ​ൽ അ​ട​ച്ചു​പൂ​ട്ടാ​നി​രു​ന്ന​താ​ണ്. എ​ന്നാ​ൽ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളും പ്ര​ദേ​ശ​ത്തെ പാ​സ്ക് ഒഎ​ൻവി ഗ്ര​ന്ഥ​ശാ​ല​യു​ടേ​യും നാ​ട്ടു​കാ​രു​ടേ​യും ശ്ര​മ​ഫ​ല​മാ​യി സൗ​ഹൃ​ദകൂ​ട്ടാ​യ്മ രൂ​പീ​ക​രി​ച്ച് മി​ക​ച്ച സ്കൂ​ളായി വീ​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.
മി​ക​വു​ക​ളു​ടെ വ്യാ​പ​ന കേ​ന്ദ്രം എ​ന്ന നി​ല​യി​ൽ ര​ണ്ട് ക്ലാ​സ് മു​റി​ക​ൾ ശീ​തി​ക​രി​ച്ചു. പ്രീ ​പ്രൈ​മ​റി കു​ട്ടി​ക​ളു​ടെ ബു​ദ്ധി​വി​കാ​സ​ത്തി​നും ചി​ന്താ​സ്വാ​ത​ന്ത്ര്യം, ശാ​സ്ത്രീ​യ പ​ഠ​നം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് ഏ​ഴ് പ​ഠ​നമൂ​ല​ക​ൾ സ്കൂ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.ജി​ല്ല​യി​ലെ മ​റ്റ് 29 സ്കൂ​ളി​ൽ നി​ന്നും ,ര​ണ്ട് പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​രും ഒ​രു സ്്കു​ളി​ൽ നി​ന്നും ര​ണ്ട് കു​ട്ടി​ക​ൾ വീ​തം ഇ​ന്ന് പു​തു​ക്കാ​ട് എ​ൽ​പി ​സ്കൂ​ളി​ൽ എ​ത്തും.
ച​വ​റ ബിആ​ർസി, ച​വ​റ ഗ്രാ​മപ​ഞ്ചാ​യ​ത്ത്, സ്കൂ​ൾ പിടി​എ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ദ​ർ​ശ​നോദ്ഘാ​ട​നം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി നി​ർ​വ്വ​ഹി​ക്കും എ​ൻ.​വി​ജ​യ​ൻ പി​ള്ള എംഎ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി.​രാ​ധാ​മ​ണി ശാ​സ്ത്രീ​യ പ്രീ ​സ്്കൂ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്.​പ്ര​സ​ന്ന​കു​മാ​ർ, വാ​ർ​ഡ് മെ​മ്പ​ർ ബി.​ശി​വ​ൻ​കു​ട്ടി​പ്പി​ള്ള, ഫി​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ക്കീ​ർ ഹു​സൈ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ബ്ലെ​യ്സി കു​ഞ്ഞ​ച്ച​ൻ, പ്ര​ഥ​മ​ധ്യാ​പി​ക ടി.​ശ്യാ​മ​ള, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ ദേ​വ​ദാ​സ്, ച​വ​റ ബി​പി​ഒ റ്റി.​ബി​ജു, പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന ചെ​യ​ർ​മാ​ൻ എം.​കെ ച​ന്ദ്ര​ശേ​ഖ​ർ എ​ന്നി​വ​ർ പത്രസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.