പു​ത്തൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണം നാ​ളെ
Thursday, December 5, 2019 11:42 PM IST
കൊ​ല്ലം: പു​ത്തൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ൻ​ഡോ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പു​ത്തൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​കൊ​ല്ലം ക​ഴ്സ​ൺ റോ​ഡി​ലെ മ​ഗ​ല്യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
കൊ​ല്ലം ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ധീ​ര​ജ് ര​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും സു​പ്രിം​കോ​ട​തി മു​ൻ ജ​ഡ്ജി കെ.​ടി.​തോ​മ​സ് നി​ർ​വ​ഹി​ക്കും.
സ​ന്തു​ഷ്ട കു​ടും​ബം ഒ​രു മ​ന​ശാ​സ്ത്ര അ​വ​ലോ​ക​നം എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്റ്റ് ജ​സ്റ്റി​ൻ പ​ട​മാ​ട​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തും. സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം കൊ​ല്ലം ജി​ല്ലാ ജ​ഡ്ജി എ​സ്.​എ​ച്ച്.​പ​ഞ്ചാ​പ​കേ​ശ​ൻ നി​ർ​വ​ഹി​ക്കും. പു​ത്തൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ൻ​ഡോ​വ്മെ​ന്‍റ് ക​ൺ​വീ​ന​ർ കെ.​ജി.​പ്ര​സ​ന്ന​രാ​ജ​ൻ, ബാ​ർ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി മ​നോ​ജ് ശ്രീ​ധ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.