ജി​ല്ലാ കേ​ര​ളോ​ത്സ​വം ഇ​ന്നു​മു​ത​ൽ
Thursday, December 5, 2019 11:42 PM IST
കൊ​ല്ലം: സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ​ബോ​ർ​ഡും ജി​ല്ലാ പ​ഞ്ചാ​യ​ത്തും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ കേ​ര​ളോ​ത്സ​വം ഇ​ന്നു​മു​ത​ൽ ഒ​ന്പ​തു​വ​രെ ഇ​ത്തി​ക്ക​ര ബ്ലോ​ക്കി​ലെ ക​ല്ലു​വാ​തു​ക്ക​ൽ, പാ​രി​പ്പ​ള്ളി, ചാ​ത്ത​ന്നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ വേ​ദി​ക​ളി​ൽ ന​ട​ക്കും.
ജി​ല്ല​യി​ലെ 11 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ, നാ​ല് മു​നി​സി​പ്പാ​ലി​റ്റി​ക​ൾ, കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​ർ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. 44 കാ​യി​ക ഇ​ന​ങ്ങ​ൾ​ക്കാ​യി എ​ട്ട് വേ​ദി​ക​ളും 59 ക​ലാ​യി​ന​ങ്ങ​ൾ നാ​ല് വേ​ദി​ക​ളി​ലും ന​ട​ക്കും. ആ​കെ 103 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ.
ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് പാ​രി​പ്പ​ള്ളി​യി​ൽ സാം​സ്കാ​രി​ക ഘോ​ഷ​യാ​ത്ര, അ​ഞ്ചി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​വി ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ക്കും.
കാ​യി​ക മ​ത്സ​ര​ങ്ങ​ൾ എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യും ക​ലാ​മ​ത്സ​ര​ങ്ങ​ൾ ജി.​എ​സ്.​ജ​യ​ലാ​ൽ എം​എ​ൽ​എ​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ​ബോ​ർ​ഡം​ഗം സി.​ആ​ർ.​മ​ഹേ​ഷ് കേ​ര​ളോ​ത്സ​വ സ​ന്ദേ​ശം ന​ൽ​കും.
എ​സ്.​വേ​ണു​ഗോ​പാ​ൽ, ശ്രീ​ലേ​ഖ വേ​ണു​ഗോ​പാ​ൽ, വി.​ജ​യ​പ്ര​കാ​ശ്, കെ.​പി.​കു​റു​പ്പ്, എ​സ്.​ലൈ​ല, കെ.​ജ​ഗ​ദ​മ്മ ടീ​ച്ച​ർ, എം.​ശി​വ​ശ​ങ്ക​ര​പ്പി​ള്ള, എ​ൻ.​ര​വീ​ന്ദ്ര​ൻ, എ​സ്.​ഫ​ത്ത​ഹു​ദീ​ൻ, സ​രോ​ജി​നി ബാ​ബു, കെ.​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. ആ​റി​ന് ഒ​പ്പ​ന, വ​ട്ട​പ്പാ​ട്ട്, കോ​ൽ​ക്ക​ളി, ദ​ഫ്മു​ട്ട് എ​ന്നീ മ​ത്സ​ര​ങ്ങ​ൾ.
നാ​ളെ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഭ​ര​ത​നാ​ട്യം, കു​ച്ചു​പ്പു​ടി, മോ​ഹി​നി​യാ​ട്ടം, കേ​ര​ള​ന​ട​നം, ക​ഥ​ക​ളി, ഓ​ട്ട​ൻ​തു​ള്ള​ൽ, ക​ഥ​ക്, ഒ​ഡി​സി എ​ന്നീ മ​ത്സ​ര​ങ്ങ​ൾ. പാ​രി​പ്പ​ള്ളി അ​മൃ​ത സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഉ​പ​ന്യാ​സ ര​ച​ന, ക​വി​താ ര​ച​ന, ക​ഥാ​ര​ച​ന, ചി​ത്ര​ര​ച​ന, കാ​ർ​ട്ടൂ​ൺ, ക​ളി​മ​ൺ ശി​ൽ​പ്പ​നി​ർ​മാ​ണം എ​ന്നി​വ​യി​ൽ മ​ത്സ​ര​ങ്ങ​ൾ. പാ​രി​പ്പ​ള്ളി അ​മൃ​ത സ്കൂ​ളി​ൽ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ല​ളി​ത​ഗാ​നം, നാ​ടോ​ടി​പ്പാ​ട്ട്, സം​ഘ​ഗാ​നം, ദേ​ശ​ഭ​ക്തി​ഗാ​നം, വ​ള്ളം​ക​ളി​പ്പാ​ട്ട്, വാ​യ്പ്പാ​ട്ട്, ക​ർ​ണാ​ട​ക സം​ഗീ​തം എ​ന്നി​വ​യി​ൽ മ​ത്സ​ര​ങ്ങ​ൾ.
എ​ട്ടി​ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ പാ​രി​പ്പ​ള്ളി അ​മൃ​ത സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ തി​രു​വാ​തി​ര, സം​ഘ​നൃ​ത്തം, നാ​ടോ​ടി​നൃ​ത്തം, മാ​ർ​ഗം​ക​ളി, വ​യി​ൽ, സി​ത്താ​ർ, ഫ്ലൂ​ട്ട്, ഹാ​ർ​മോ​ണി​യം, ഗി​റ്റാ​ർ എ​ന്നി​വ​യി​ൽ മ​ത്സ​ര​ങ്ങ​ൾ, പാ​രി​പ്പ​ള്ളി അ​മൃ​ത സ്കൂ​ളി​ൽ രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ക​ഥാ​പ്ര​സം​ഗം, മോ​ണോ​ആ​ക്ട്, മി​മി​ക്രി, വീ​ണ, ത​ബ​ല, മൃ​ദം​ഗം, ചെ​ണ്ട, ചെ​ണ്ട​മേ​ളം, മ​ദ്ദ​ളം എ​ന്നി​വ​യി​ലും പാ​രി​പ്പ​ള്ളി ഗ​ണേ​ശ് മെ​മ്മോ​റി​യ​ൽ വാ​യ​ന​ശാ​ല​യി​ൽ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി പ്ര​സം​ഗം, ക്വി​സ് എ​ന്നി​വ​യി​ലും മ​ത്സ​രം.
ഒ​ന്പ​തി​ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ക​വി​താ​പാ​രാ​യ​ണം, മാ​പ്പി​ള​പ്പാ​ട്ട്, മൈം, ​മെ​ഹ​ന്ദി, ഫ്ള​വ​ർ അ​റേ​ഞ്ച്മെ​ന്‍റ് എ​ന്നി​വ​യി​ലും മ​ത്സ​രം ന​ട​ക്കും.
ഇ​ന്ന് രാ​വി​ലെ 8.30മു​ത​ൽ ക​ല്ലു​വാ​തു​ക്ക​ൽ കെ​പി​എ​ച്ച്എ​സി​ൽ ക്രി​ക്ക​റ്റ് മ​ത്സ​രം, നാ​ളെ രാ​വി​ലെ 8.30മു​ത​ൽ ചാ​ത്ത​ന്നൂ​ർ ഇ​സ്യാ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ പു​രു​ഷ-​വ​നി​താ വി​ഭാ​ഗം ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ, പാ​രി​പ്പ​ള്ളി ഉ​ദ​യം ക്ല​ബി​ൽ ക​ബ​ഡി, ചാ​ത്ത​ന്നൂ​ർ എ​സ്എ​ൻ ട്ര​സ്റ്റ് എ​ച്ച്എ​സ്എ​സി​ൽ ബാ​സ്ക​റ്റ് ബോ​ൾ, പാ​ന്പു​റം അ​ന​ശ്വ​ര ക്ല​ബി​ൽ ചെ​സ്, ഉ​ളി​യ​നാ​ട് സ​ഹൃ​ദ​യ ക്ല​ബി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.
എ​ട്ടി​ന് രാ​വി​ലെ 8.30മു​ത​ൽ ചാ​ത്ത​ന്നൂ​ർ എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സി​ൽ അ​ത് ല​റ്റി​ക്സ്, ക​ല്ലു​വാ​തു​ക്ക​ൽ കെ​പി​എ​ച്ച്എ​സി​ൽ ഫു​ട്ബോ​ൾ, ചാ​ത്ത​ന്നൂ​ർ ഇ​സ്യാ​ൻ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ പു​രു​ഷ-​വ​നി​താ വി​ഭാ​ഗം വോ​ളി​ബോ​ൾ, ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ, പാ​ന്പു​റം അ​ന​ശ്വ​ര ക്ല​ബി​ൽ ചെ​സ്, പാ​രി​പ്പ​ള്ളി ഉ​ദ​യം ക്ല​ബി​ൽ ക​ബ​ഡി, ചാ​ത്ത​ന്നൂ​ർ എ​സ്എ​ൻ ട്ര​സ്റ്റ് എ​ച്ച്എ​സ്എ​സി​ൽ ബാ​സ്ക​റ്റ് ബാ​ൾ എ​ന്നി​വ​യി​ൽ മ​ത്സ​ര​ങ്ങ​ൾ.
നാ​ളെ രാ​വി​ലെ 8.30ന് ​ചാ​ത്ത​ന്നൂ​ർ എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ്എ​സി​ൽ അ​ത് ല​റ്റി​ക്സ്, ക​ല്ലു​വാ​തു​ക്ക​ൽ കെ​പി​എ​ച്ച്എ​സി​ൽ ഫു​ട്ബോ​ൾ എ​ന്നി​വ​യി​ൽ മ​ത്സ​ര​ങ്ങ​ൾ. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ എ​ട്ടി​ന് ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും, മ​ത്സ​രാ​ർ​ഥി​ക​ൾ ഫോ​ട്ടോ​പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പും ര​ണ്ട് പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ​യും കൊ​ണ്ടു​വ​ര​ണം.
ഒ​ന്പ​തി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ചാ​ത്ത​ന്നൂ​ർ ജി​എ​ച്ച്എ​സി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ർ അ​ബ്ദു​ൾ നാ​സ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും, സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ​ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ പി.​ബി​ജു സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.

വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും
കൊ​ല്ലം: ജി​ല്ലാ കേ​ര​ളോ​ത്സ​വ​ത്തി​ലെ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡ് ന​ൽ​കും. വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ൽ ഒ​ന്നു​മു​ത​ൽ മൂ​ന്നു​വ​രെ സ്ഥാ​നം നേ​ടു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 750, 500, 300 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്മാ​നം ന​ൽ​കു​ക.
ക​ലാ​തി​ല​ക​ത്തി​നും ക​ലാ​പ്ര​തി​ഭ​യ്ക്കും 2500 രൂ​പ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. മി​ക​ച്ച നാ​ല് കാ​യി​ക പ്ര​തി​ഭ​ക​ൾ​ക്കും 2500 രൂ​പ വീ​തം ന​ൽ​കും. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടു​ന്ന ക്ല​ബി​ന് 10,000 രൂ​പ​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 5000 രൂ​പ​യും ല​ഭി​ക്കും. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യി​ന്‍റ് നേ​ടു​ന്ന ബ്ലോ​ക്കി​ന് 5000 രൂ​പ​യും സ​മ്മാ​ന​മാ​യി ല​ഭി​ക്കും.
ക​ലോ​ത്സ​വ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​ന് സം​സ്ഥാ​ന യു​വ​ജ​ന​ക്ഷേ​മ​ബോ​ർ​ഡ് മൂ​ന്നു​ല​ക്ഷം രൂ​പ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നാ​ല് ല​ക്ഷം രൂ​പ​യു​മാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​തെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​രാ​ധാ​മ​ണി​യും സെ​ക്ര​ട്ട​റി കെ.​പ്ര​സാ​ദും പ​റ​ഞ്ഞു.