ഓ​ച്ചി​റ​യി​ൽ വീ​ണ്ടും ഗു​ണ്ടാ ആ​ക്ര​മ​ണം, ര​ണ്ടു പേ​ർ ക​സ്റ്റ​ഡി​യി​ൽ
Thursday, December 5, 2019 11:42 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ഓ​ച്ചി​റ​യി​ൽ​ത​ട്ടു​ക​ട​യ്ക്ക് മു​ന്നി​ൽ വ​ച്ച് ഒ​രാ​ളെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ഏ​ഴം​ഗ ഗു​ണ്ടാ​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ ഓ​ച്ചി​റ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലി​ടു​ത്തു.​ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു
മ​ർ​ദ്ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ത​ഴ​വ ക​ട​ത്തു​ർ മു​റി​യി​ൽ കു​തി​ര​പ്പ​ന്തി വ​ല്ലാ​റ്റൂ​ർ വി​ള​വ​ട​ക്ക​തി​ൽ ശ്രീ​കു​മാ​റി​നെ (35) ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രിക്കേ​റ്റ ശ്രീ​കു​മാ​ർ ഓ​ച്ചി​റ ആ​ലും​പീ​ടി​ക​യി​ൽ ബാ​ർ​ബ​ർ​ഷോപ്പ് ന​ട​ത്തു​ക​യാ​ണ്. ആ​ക്ര​മി​സം​ഘ​ത്തി​ലെ കു​ക്കു, ഇ​ജാ​സ്, ജി​തി​ൻ​രാ​ജ്, വൈ​ശാ​ഖ്, റോ​ബോ, ത​രൂ​ൺ, ഗൗ​തം എ​ന്നി​വ​രെ പ്ര​തി​യാ​ക്കി ഓ​ച്ചി​റ പൊ​ലീ​സ് കേ​സെ​ടു​ത്തു, പ​തി​നേ​ഴു​കാ​ര​നെ മാ​താ​വി​ന്‍റെ മു​ന്നി​ലി​ട്ട് വെ​ട്ടി​യ കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​വ​രാ​ണ് ആ​ക്ര​മി​സം​ഘം.
സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത്: ചൊ​വ്വാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നോ​ടെ ഓ​ച്ചി​റ കൊ​ണ്ടാ​ട്ട് ജം​ഗ്ഷ​നി​ലു​ള്ള ത​ട്ടു​ക​ട​യി​ൽ ആ​ഹാ​രം ക​ഴി​ക്കു​ക​യാ​യി​രു​ന്ന ശ്രീ​കു​മാ​ർ അ​വി​ടെ​യെ​ത്തി​യ ഗു​ണ്ടാ​സം​ഘം മ​റ്റൊ​രു യു​വാ​വി​നെ മ​ർ​ദ്ദി​ച്ച​ത് ചോ​ദ്യം ചെ​യ്തു. ഇ​തി​ൽ കു​പി​ത​രാ​യ ആ​ക്ര​മി​ക​ൾ ശ്രീ​കു​മാ​റി​നെ മ​ർ​ദ്ദി​ച്ച് അ​വ​ശ​നാ​ക്കി നെ​റ്റി​യി​ലും മു​ഖ​ത്തും, ത​ല​യി​ലും പ​രി​ക്കേ​ല്പി​ച്ചു. തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​തി​രി​കെ രാ​ത്രി ഒ​ന്നോ​ടെ തി​രി​കെ വ​രു​മ്പോ​ൾ ച​ങ്ങ​ൻ​കു​ള​ങ്ങ​ര ബ്ലോ​ക്ക് ജം​ഗ്ഷ​നി​ൽ വ​ച്ച് കാ​ർ കു​റു​കെ നി​റു​ത്തി ത​ട​ത്ത് ഗു​ണ്ടാ​സം​ഘം ശ്രീ​കു​മാ​റി​നെ ബ​ല​മാ​യി കാ​റി​ൽ ക​യ​റ്റി.​ശ്രീ​കു​മാ​റി​ന്റെ ക​വി​ളി​ൽ വ​ടി​വാ​ൾ​കൊ​ണ്ട് വ​ര​ഞ്ഞ് മു​റി​വേ​ൽ​പ്പി​ച്ചു. ഭീ​ക​ര​മാ​യി മ​ർ​ദ്ദി​ച്ച ശേ​ഷം ശ്രീ​കു​മാ​റി​നെ ഓ​ച്ചി​റ​യി​ലെ പെ​ട്രോ​ൾ പ​മ്പി​ന് സ​മീ​പം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി കാ​ല​ പ​ട്രോളിം​ഗ് ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.