വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു ആ​ർ​ക്കും പ​രി​ക്കി​ല്ല
Thursday, December 5, 2019 10:58 PM IST
കൊ​ല്ലം : ലോ​റി വ​ള​വ് തി​രി​യു​ന്ന​തി​നി​ട​യി​ൽ പി​ന്നാ​ലെ മൂ​ന്ന് വാ​ഹ​ന​ങ്ങ​ൾ ത​ട്ടി​യെ​ങ്കി​ലും ആ​ർ​ക്കും പ​രി​ക്കി​ല്ല. ഇ​ന്നലെ രാ​വി​ലെ അ​യ​ത്തി​ൽ സാ​ര​ഥി വ​ർ​ക്ക് ഷോ​പ്പി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.
ഇ​ന്‍റി​ക്കേ​റ്റ​ർ ഇ​ടാ​തെ ലോ​റി വ​ള​യു​ന്ന​തി​നി​ട​യി​ൽ പി​ന്നാ​ലെ വ​ന്ന കാ​ർ ലോ​റി​യു​ടെ പി​റ​കി​ലി​ടി​ച്ചു. ഈ ​കാ​റി​ന് പി​ന്നി​ൽ മ​റ്റൊ​രു കാ​റി​ടി​ച്ചു. ര​ണ്ടാ​മ​ത്തെ കാ​റി​ന് പി​റ​കി​ൽ സ്കൂ​ട്ട​റു​മി​ടി​ക്കു​ക​യാ​യി​രു​ന്നു.
അ​ര​മ​ണി​ക്കൂ​റോ​ളം ദേ​ശീ​യ പാ​ത​യി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പി​ന്നീ​ട് ക്ര​യി​ൻ കൊ​ണ്ടു​വ​ന്ന ് വാ​ഹ​ന​ങ്ങ​ൾ മാ​റ്റി​യാ​ണ് രോ​ഡ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.