ബീ​ച്ച് ഫെ​സ്റ്റും കാ​ര്‍​ണി​വ​ലും ഫു​ഡ്‌​ഫെ​സ്റ്റും 21 മു​ത​ല്‍
Thursday, December 5, 2019 10:57 PM IST
കൊല്ലം: ബീ​ച്ച് ഫെ​സ്റ്റും കാ​ര്‍​ണി​വ​ലും ഫു​ഡ് ഫെ​സ്റ്റു​മാ​യി ന​ഗ​രം ഉ​റ​ങ്ങാ​ത്ത ആ​ഘോ​ഷ​ങ്ങ​ള്‍ ഒ​രു​ങ്ങു​ന്നു. കൊ​ല്ലം വ്യാ​പാ​രോ​ത്സ​വം 2020 എ​ന്ന പേ​രി​ല്‍ ആ​രം​ഭി​ക്കു​ന്ന ഫെ​സ്റ്റി​വ​ലി​നാ​ണ് 21 മു​ത​ല്‍ ജ​നു​വ​രി 31 വരെ ദേ​ശി​ംഗ​നാ​ട് സാ​ക്ഷി​യാ​വു​ക.
രാ​ത്രി 12 വ​രെ​യും ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളും ഫെ​സ്റ്റി​വ​ല്‍ ഒ​രു​ക്കു​ന്നു​ണ്ട്. 25 പ​വ​ന്‍ സ്വ​ര്‍​ണ​മാ​ണ് ഒ​ന്നാം സ​മ്മാ​നം. 10, 5 പ​വ​ന്‍ വീ​തം ര​ണ്ടും മൂ​ന്നും സ​മ്മാ​ന​ങ്ങ​ളും ഉ​ണ്ട്. ഇ​തി​ന് പു​റ​മേ പ്ര​തി​വാ​ര ന​റു​ക്കെ​ടു​പ്പും ന​ട​ക്കും. ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​വും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ദീ​പാ​ല​ങ്കാ​ര​ങ്ങ​ളാ​ല്‍ മോ​ടി​യാ​ക്കും.
ബീ​ച്ചി​ലും മ​റ്റു​മാ​യി പ്ര​ത്യേ​ക വ്യാ​പാ​ര സ്റ്റ​ാളു​ക​ളും ഫു​ഡ് കോ​ര്‍​ട്ടു​ക​ളും ഒ​രു​ക്കും. കേ​ക്ക് ഫെ​സ്റ്റും മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും. എ​ല്ലാ സ​ന്ധ്യ​ക​ളി​ലും ക​ലാ​മേ​ള​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും. പ്ര​മു​ഖ ക​ലാ​കാ​ര​ന്‍​മാ​രു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പ് വ​രു​ത്തും. നാ​ട​ന്‍ കാ​ല​മേ​ള​ക​ളും ഗ​സ​ല്‍ സ​ന്ധ്യ​ക​ളും സ്‌​കി​റ്റ് മ​ത്സ​ര​ങ്ങ​ളും മേ​ള​യെ ആ​ക​ര്‍​ഷ​ക​മാ​ക്കും.
ബീ​ച്ച് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി ഫു​ട്‌​ബോ​ള്‍, ക​ബ​ഡി, വോ​ളി​ബോ​ള്‍, വ​ടം​വ​ലി മ​ത്സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​വും. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​ത്യേ​ക​മാ​യി മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. ക​ളക്‌​ടറേറ്റി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ എം ​നൗ​ഷാ​ദ് എം ​എ​ല്‍ എ, ​മേ​യ​ര്‍ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യ ഫ്രാ​ന്‍​സി​സ്, ജി​ല്ലാ കള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍, സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡന്‍റ് എ​ക്‌​സ് ഏ​ണ​സ്റ്റ്, കാ​പ്പെ​ക്‌​സ് ചെ​യ​ര്‍​മാ​ന്‍ പി ​ആ​ര്‍ വ​സ​ന്ത​ന്‍, വ്യാ​പാ​ര​വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി ​ദേ​വ​രാ​ജ​ന്‍, സ​ബ് ക​ള​ക്ട​ര്‍ അ​നു​പം മി​ശ്ര, എ ​സി പി ​പ്ര​തീ​പ് കു​മാ​ര്‍, എ ​ഡി എം ​പി.​ആ​ര്‍.​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.