ജില്ലയിൽ ഹൈ​ടെ​ക് സ്‌​കൂ​ള്‍ പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്
Thursday, December 5, 2019 1:14 AM IST
കൊല്ലം: ജി​ല്ല​യി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ഹൈ​ടെ​ക് സ്‌​കൂ​ള്‍ പ​ദ്ധ​തി​ക​ള്‍ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക്. 8591 ലാ​പ്‌​ടോ​പ്പു​ക​ള്‍, 7159 യുഎ​സ്ബി സ്പീ​ക്ക​റു​ക​ള്‍, 5175 പ്രൊ​ജ​ക്ട​റു​ക​ള്‍ എ​ന്നി​വ​യാ​ണ് ന​ല്‍​കി​യ​ത്. പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ജ​നു​വ​രി​യി​ല്‍ ന​ട​ത്തും. എ​ല്ലാ വി​ശ​ദാം​ശ​ങ്ങ​ളും 'സ​മേ​തം' പോ​ര്‍​ട്ട​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കേ​ര​ളാ ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ന്‍​ഡ് ടെ​ക്‌​നോ​ള​ജി ഫോ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ (കൈ​റ്റ്) ആ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. 2018 ജ​നു​വ​രി​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത എ​ട്ടു മു​ത​ല്‍ 12 വ​രെ ക്ലാ​സു​ക​ളു​ള്ള എ​ല്ലാ സ​ര്‍​ക്കാ​ര്‍, എ​യി​ഡ​ഡ് ക്ലാ​സ് മു​റി​ക​ളും ഹൈ​ടെ​ക്കാ​ക്കു​ന്ന പ​ദ്ധ​തി​യി​ല്‍ ജി​ല്ല​യി​ലെ 384 സ്‌​കൂ​ളു​ക​ള്‍ (സ​ര്‍​ക്കാ​ര്‍-169, എ​യി​ഡ​ഡ്-215) പൂ​ര്‍​ണ​മാ​യും ഹൈ​ടെ​ക്കാ​ക്കി. 2019 ജൂ​ലൈ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത ഒ​ന്നു മു​ത​ല്‍ ഏ​ഴു​വ​രെ ക്ലാ​സു​ക​ളി​ല്‍ ഹൈ​ടെ​ക് ലാ​ബ് സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 730 സ്‌​കൂ​ളു​ക​ളി​ലും (സ​ര്‍​ക്കാ​ര്‍-371, എ​യി​ഡ​ഡ് - 359) ഉ​പ​ക​ര​ണ വി​ത​ര​ണം പൂ​ര്‍​ത്തി​യാ​ക്കി.

3362 മൗ​ണ്ടിം​ഗ് കി​റ്റു​ക​ളും, 1814 സ്‌​ക്രീ​നു​ക​ളും 383 എ​ല്‍​ഇ​ഡി ടെ​ലി​വി​ഷ​ന്‍, 384 മ​ള്‍​ട്ടി​ഫം​ഗ്ഷ​ന്‍ പ്രി​ന്‍റ​റു​ക​ള്‍, 384 ഡി.​എ​സ്.​എ​ല്‍.​ആ​ര്‍ ക്യാ​മ​റ, 384 എ​ച്ച്.​ഡി വെ​ബ്ക്യാം എ​ന്നി​വ​യും വി​ന്യ​സി​ച്ചു ക​ഴി​ഞ്ഞു. കി​ഫ്ബി​യി​ല്‍ നി​ന്നും 43.59 കോ​ടി രൂ​പ​യാ​ണ് ജി​ല്ല​യി​ല്‍ ഹൈ​ടെ​ക് സ്‌​കൂ​ള്‍-​ഹൈ​ടെ​ക് ലാ​ബ് പ​ദ്ധ​തി​ക​ള്‍​ക്ക് ഇ​തു​വ​രെ ചെ​ല​വ​ഴി​ച്ച​ത്.ഏ​റ്റ​വും കൂ​ടു​ത​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ അ​ഞ്ച​ല്‍ വെ​സ്റ്റ് (66 ലാ​പ്‌​ടോ​പ്പ്, 43പ്രൊ​ജ​ക്ട​ര്‍). എ​യി​ഡ​ഡ് സ്‌​കൂ​ള്‍ വി​മ​ല ഹൃ​ദ​യ ഗേ​ള്‍​സ് സ്‌​കൂ​ളു​മാ​ണ് (91 ലാ​പ്‌​ടോ​പ്പ്, 71പ്രൊ​ജ​ക്ട​ര്‍).

എ​യി​ഡ​ഡ് മേ​ഖ​ല​യി​ല്‍ സെന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് കി​ഴ​ക്കേ​ക്ക​ര​യും (63 ലാ​പ്‌​ടോ​പ്പ്, 44പ്രൊ​ജ​ക്ട​ര്‍)​ കെഎ​ന്‍എ​ന്‍എം​വിഎ​ച്ച് എ​സ്എ​സ് പ​വി​ത്രേ​ശ്വ​ര​വും (63 ലാ​പ്‌​ടോ​പ്പ്, 44പ്രൊ​ജ​ക്ട​ര്‍), സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ല്‍ ജി. ​എ​ച്ച്എസ്എ​സ് ക​രു​നാ​ഗ​പ്പാ​ള്ളി​യും(61 ലാ​പ്‌​ടോ​പ്പ്, 49 പ്രൊ​ജ​ക്ട​ര്‍), ജി ​വിഎ​ച്ച്എ​സ്എ​സ് ക​ട​ക്ക​ല്‍ (54ലാ​പ്‌​ടോ​പ്പ്, 39പ്രൊ​ജ​ക്ട​ര്‍) എ​ന്നി​വ​യു​മാ​ണ്.
ഹൈ​ടെ​ക് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​ദ്ധ്യാ​പ​ക​ര്‍​ക്കെ​ല്ലാം പ്ര​ത്യേ​ക ഐ. ​ടി പ​രി​ശീ​ല​ന​വും ന​ല്‍​കി. പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ ക്ലാ​സ്മു​റി​യി​ല്‍ ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് ഫ​ല​പ്ര​ദ​മാ​യി വി​നി​മ​യം ന​ട​ത്താ​നാ​യി 'സ​മ​ഗ്ര' പോ​ര്‍​ട്ട​ല്‍ സ​ജ്ജ​മാ​ക്കി.

ഇ​ന്ത്യ​യി​ലെ കു​ട്ടി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ ഐ.​ടി കൂ​ട്ടാ​യ്മ​യാ​യ 'ലി​റ്റി​ല്‍ കൈ​റ്റ്‌​സ്' യൂ​ണി​റ്റു​ക​ള്‍ വ​ഴി ജി​ല്ല​യി​ല്‍ 174 സ്‌​കൂ​ളു​ക​ളി​ല്‍ ഹൈ​ടെ​ക് സ്‌​കൂ​ള്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ​ജീ​വ​മാ​ക്കി.
എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കും അ​ഞ്ച് വ​ര്‍​ഷ വാ​റ​ണ്ടി​യും ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ​യും പ​രാ​തി പ​രി​ഹാ​ര​ത്തി​ന് പ്ര​ത്യേ​ക കോ​ള്‍ സെ​ന്റ​റും വെ​ബ് പോ​ര്‍​ട്ട​ലും ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജ​നു​വ​രി​യി​ല്‍ പ്ര​ത്യേ​ക ഐ​ടി ഓ​ഡി​റ്റ് പൂ​ര്‍​ത്തി​യാ​ക്കാ​നും ജി​ല്ലാ - സം​സ്ഥാ​ന​ത​ല ഹൈ​ടെ​ക് പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​ത്താ​നും ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് കൈ​റ്റ് ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ കെ. ​അ​ന്‍​വ​ര്‍ സാ​ദ​ത്ത് അ​റി​യി​ച്ചു.

സ്‌​കൂ​ള്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം, നി​യോ​ജ​ക മ​ണ്ഡ​ലം അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹൈ​ടെ​ക് പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​ത്താ​ന്‍ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി. ഒ​രു ഡി​വി​ഷ​നി​ല്‍ ഏ​ഴ് കു​ട്ടി​ക​ളി​ല്‍ താ​ഴെ​യു​ണ്ടാ​യി​രു​ന്ന ജി​ല്ല​യി​ലെ 83 സ്‌​കൂ​ളു​ക​ള്‍​ക്കും ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ത്തി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ഭ​ര​ണാ​നു​മ​തി ന​ല്‍​കി​യ​താ​യി മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ് അ​റി​യി​ച്ചു.

സ്‌​കൂ​ള്‍, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​നം, അ​സം​ബ്ലി-​പാ​ര്‍​ല​മെ​ന്‍റ്, മ​ണ്ഡ​ല​ങ്ങ​ള്‍, ജി​ല്ല എ​ന്നി​ങ്ങ​നെ ഹൈ​ടെ​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യി​ട്ടു​ള്ള സ്‌​കൂ​ളു​ക​ളു​ടെ മു​ഴു​വ​ന്‍ വി​ശ​ദാം​ശ​ങ്ങ​ളും സ​മേ​തം' പോ​ര്‍​ട്ട​ലി​ല്‍ ഹൈ​ടെ​ക് സ്‌​കൂ​ള്‍ ലി​ങ്ക് വ​ഴി ല​ഭ്യ​മാ​ണ് എ​ന്ന് ജി​ല്ലാ കോ -​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു.