പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു
Monday, December 2, 2019 11:21 PM IST
ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ക്ഷേ​മ പെ​ൻ​ഷ​നു​ക​ളു​ടെ മാ​സ്റ്റ​റി​ങ്ങി​നാ​യി കൂ​ടു​ത​ൽ കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഡി​വൈ​എ​ഫ്ഐ മൈ​നാ​ഗ​പ്പ​ള്ളി കി​ഴ​ക്ക്, പ​ടി​ഞ്ഞാ​ർ മേ​ഖ​ലാ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ ഉ​പ​രോ​ധി​ച്ചു.
നി​ല​വി​ൽ 22 വാ​ർ​ഡി​ലെ അം​ഗ​ങ്ങ​ൾ​ക്കാ​യി ര​ണ്ട അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മാ​ത്ര​മാ​ണു​ള്ള​ത്. എ​ല്ലാ വാ​ർ​ഡു​ക​ളി​ലും മ​സ്റ്റ​റി​ങ് ക്യാ​മ്പ് ന​ട​ത്ത​ണ​മെ​ന്ന ഗ​വ​ണ്മെ​ന്‍റ് സ​ർ​ക്കു​ല​ർ നി​ല​നി​ൽ​ക്കെ ജ​ന​ങ്ങ​ളി​ൽ നി​ന്നും പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്നാ​ണ് ഡി​വൈ​എ​ഫ്ഐ സ​മ​രം ഏ​റ്റെ​ടു​ത്ത​ത് .
കോ​വൂ​ർ, വേ​ങ്ങ​യു​ടെ തെ​ക്ക​ൻ മേ​ഖ​ല​യി​ലെ​യും പെ​ൻ​ഷ​നേ​ഴ്സി​നാ​യി തേ​വ​ല​ക്ക​ര ഹൈ​സ്കൂ​ളി​ലും കി​ഴ​ക്കേ​ക്ക​ര, ക​ട​പ്പാ തെ​ക്ക് മേ​ഖ​ല​ക​ളി​ലെ പെ​ൻ​ഷ​നേ​ഴ്‌​സി​നാ​യി ബ​ഥേ​ൽ സ്കൂ​ളി​ലും വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി, ഇ​ട​വ​നാ​ശേ​രി പ്ര​ദേ​ശ​ങ്ങ​ളി​ലെ പെ​ൻ​ഷ​നേ​ഴ്‌​സി​നാ​യി സോ​മ​വി​ലാ​സം ച​ന്ത​യി​ലെ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ലും ക്യാ​മ്പ് ന​ട​ത്താ​മെ​ന്ന സെ​ക്ര​ട്ട​റി​യു​ടെ ഉ​റ​പ്പി​ന്മേ​ൽ ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ചു . ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളാ​യ എ​സ്.​അ​ജേ​ഷ്, ആ​ർ ബി ​ര​ജി കൃ​ഷ്ണ, എ​സ് സു​ധീ​ർ​ഷ, അ​ഖി​ൽ, അ​ന​ന്തു കൃ​ഷ്ണ​ൻ, അ​നീ​ഷ് കു​മാ​ർ, സി ​അ​ന​ന്തു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.