പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ട്രാ​ഫി​ക്, വാ​ഹ​ന​പ​രി​ശോ​ധ​നാ ക്ലാ​സ്
Monday, December 2, 2019 11:21 PM IST
കൊ​ട്ടാ​ര​ക്ക​ര: കൊ​ല്ലം റൂ​റ​ൽ പോ​ലീ​സ് ജി​ല്ല​യി​ലെ ഇ​ൻ​സ്‌​പെ​ക്ട​ർ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ, ലോ ​ആ​ൻ​ഡ് ഓ​ർ​ഡ​ർ എ​സ് ഐ ​മാ​ർ, ട്രാ​ഫി​ക് എ​സ് ഐ, ​ട്രാ​ഫി​ക് യൂ​ണി​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ, ഹൈ​വേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കു ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​ഴി​ന് ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സി​ൽ ട്രാ​ഫി​ക് സം​ബ​ന്ധ​മാ​യ ക്ലാ​സ് ന​ട​ത്തും.
പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന സ​മ​യം ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ, മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ, ട്രാ​ഫി​ക് കു​റ്റ​കൃ​ത്യ​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ പോ​ലീ​സ് സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ, ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ളും സൈ​ൻ ബോ​ർ​ഡു​ക​ളും അ​ർ​ഥ​മാ​ക്കു​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ, യാ​ത്ര​ക്കാ​രോ​ടു​ള്ള പെ​രു​മാ​റ്റം എ​ന്നീ വി​ഷ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് ക്ലാ​സ്.
റി​ട്ട​യേ​ർ​ഡ് ഡി ​വൈ എ​സ് പി ​ജേ​ക്ക​ബ് ആ​ണ് ക്ലാ​സ് ന​യി​ക്കു​ന്ന​ത് . മൂ​ന്ന് മ​ണി​ക്കൂ​ർ നീ​ണ്ടു നി​ൽ​ക്കു​ന്ന​താ​ണ് ക്ലാ​സ്. ഈ ​ക്ലാ​സി​ലൂ​ടെ വാ​ഹ​ന​പ​രി​ശോ​ധ​ന കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​വാ​നും അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​വാ​നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു നി​ന്നും യാ​ത്ര​ക്കാ​രോ​ടു മെ​ച്ച​പ്പെ​ട്ട പെ​രു​മാ​റ്റം ഉ​റ​പ്പി​ക്കാ​നാ​കു​മെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ർ അ​റി​യി​ച്ചു.