സം​യു​ക്ത ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ ഇ​ന്ന് സ​മാ​പി​ക്കും
Monday, December 2, 2019 11:09 PM IST
പ​ത്ത​നാ​പു​രം: സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് മൗ​ണ്ട് താ​ബോ​ര്‍ ദ​യ​റാ​യി​ലെ സം​യു​ക്ത ഓ​ര്‍​മ്മ​പ്പെ​രു​ന്നാ​ളി​ന് ഇ​ന്ന് സ​മാ​പ​ന​മാ​കും.

ദ​യ​റാ സ്ഥാ​പ​ക​നും മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ നി​ര​ണം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ​യു​മാ​യി​രു​ന്ന തോ​മാ മാ​ര്‍ ദി​വ​ന്നാ​സ്യോ​സി​ന്‍റെ നാ​ല്‍​പ്പ​ത്തി​യേ​ഴാം ശ്രാ​ദ്ധ​പ്പെ​രു​നാ​ള്‍, ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ അ​ധ്യ​ക്ഷ​നും കാ​തോ​ലി​ക്കാ ബാ​വാ​യും ആ​യി​രു​ന്ന പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ ദി​ദി​മോ​സ് പ്ര​ഥ​മ​ന്‍ ബാ​വാ​യു​ടെ അ​ഞ്ചാം ഓ​ര്‍​മ്മ​പ്പെ​രു​നാ​ള്‍ , ദ​യ​റാ അം​ഗ​വും മ​ദ്രാ​സ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ പ്ര​ഥ​മ മെ​ത്രാ​പ്പോ​ലീ​ത്താ​യും ആ​യി​രു​ന്ന സ​ഖ​റി​യാ മാ​ര്‍ ദി​വ​ന്നാ​സ്യോ​സി​ന്‍റെ ഇ​രു​പ​ത്തി​ര​ണ്ടാം ഓ​ര്‍​മ, ഡ​ല്‍​ഹി ഭ​ദ്രാ​സ​നാ​ധി​പ​നാ​യി​രു​ന്ന ഇ​യ്യോ​ബ് മാ​ര്‍ പീ​ല​ക്സി​നോ​സി​ന്‍റെ എ​ട്ടാം ഓ​ര്‍​മ്മ​പ്പെ​രു​നാ​ള്‍ എ​ന്നി​വ​യാ​ണ് സം​യു​ക്ത​മാ​യി ആ​ച​രി​ക്കു​ന്ന​ത്.

ഓ​ര്‍​മ്മ​പ്പെ​രു​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ ദി​വ​സ​ങ്ങ​ളി​ല്‍ വ​ച​ന​ശു​ശ്രൂ​ഷ​യും ന​ട​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ​ത്ത​നാ​പു​രം മാ​ര്‍ ലാ​സ​റ​സ് ഓ​ര്‍​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യു​ടെ ക​ല്ലും​ക​ട​വ് കു​രി​ശ​ടി​യി​ല്‍ നി​ന്നും ക​ബ​റി​ങ്ക​ലേ​ക്ക് ന​ട​ന്ന റാ​സ​യി​ല്‍ നി​ര​വ​ധി വി​ശ്വാ​സി​ക​ള്‍ പ​ങ്കെ​ടു​ത്തു.
തു​ട​ര്‍​ന്ന് സ​ന്ധ്യാ​ന​മ​സ്കാ​രം, ആ​ശീ​ര്‍​വാ​ദം എ​ന്നി​വ ന​ട​ന്നു. ഇ​ന്ന് രാ​വി​ലെ വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് പ​രി​ശു​ദ്ധ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് അ​ന്ന​ദാ​നം, കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ട​ക്കും.