ഫാ. ​പോ​ൾക്രൂ​സ് അനുസ്മരണം നടത്തി
Thursday, November 21, 2019 11:45 PM IST
കൊ​ല്ലം: ബി​ഷ​പ്പ് ജെ​റോം സാം​സ്കാ​രി​ക സ​മി​തി​യു​ടെ​യും അ​ഖി​ല കേ​ര​ള സ്വ​ത​ന്ത്ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ കൊ​ല്ലം പ്ര​സ് ക്ല​ബി​ൽ ലോ​ക മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫാ. ​പോ​ൾ ക്രൂ​സ് അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.
ഫാ. ​പോ​ൾ ക്രൂ​സ് പൗ​രോ​ഹി​ത്യ​ത്തി​ന് ജ​ന​കീ​യ മു​ഖം ന​ൽ​കി​യ മ​നു​ഷ്യ​സ്നേ​ഹി​യാ​യ പു​രോ​ഹി​ത​നാ​ണെ​ന്ന് മു​ൻ മേ​യ​ർ വി. ​രാ​ജേ​ന്ദ്ര​ബാ​ബു പ​റ​ഞ്ഞു. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ബി​ഷ​പ് ജെ​റോ​മി​നെ ദൈ​വ​ദാ​സ​പ​ദ​വി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് വി​ശ്വാ​സി സ​മൂ​ഹ​ത്തെ പ്രാ​ർ​ഥ​ന​യി​ലൂ​ടെ​യും പ​ദ​യാ​ത്ര​ക​ൾ സം​ഘ​ടി​പ്പി​ച്ചും വി​ശ്വാ​സി സ​മൂ​ഹ​ത്തെ ഉ​ണ​ർ​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പ്ര​വാ​ച​ക​ദൗ​ത്യ​ത്തി​ന്‍റെ ത​ള​രാ​ത്ത പോ​രാ​ട്ട​മാ​യി​രു​ന്നു ആ ​ജീ​വി​തം. നി​സ്വാ​ർ​ത്ഥ സേ​വ​ന​ത്തി​ന്‍റെ പാ​ത​യി​ൽ അ​നു​ക​ര​ണീ​യ​മാ​യ മാ​തൃ​ക കാ​ട്ടി​യ സ്നേ​ഹ​ദൂ​ത​നെ ആ​ർ​ക്കും വി​സ്മ​രി​ക്കാനാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് ജെ. ​നെ​റ്റോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ. ബി​ഷ​പ്പ് ജെ​റോം സാം​സ്കാ​രി​ക സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ധീ​ർ തോ​ട്ടു​വാ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​രാ​ജീ​വ​ൻ, മു​ൻ എം​എ​ൽ​എ ഡോ. ​എ. യു​നൂ​സ് കു​ഞ്ഞ്, മു​ൻ പി​എ​സ്സി അം​ഗം പ്ര​ഫ. ഇ. ​മേ​രി​ദാ​സ​ൻ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ജ​ർ​മി​യാ​സ്, കെ​ആ​ർ​എ​ൽ​സി​എ വി​മ​ൻ​സ് പ്ര​സി​ഡ​ന്‍റ് ജെ​യി​ൻ ആ​ൻ​സി​ൽ ഫ്രാ​ൻ​സി​സ്, അ​ഭി​മു​ഖം ചീ​ഫ് എ​ഡി​റ്റ​ർ ഹെ​ൻ​ട്രി ജോ​ണ്‍ ക​ല്ല​ട, പ്രാ​ക്കു​ളം പ്ര​കാ​ശ്, ക​ല്ല​ട സോ​ള​മ​ൻ, ആ​ൽ​ബ​ർ​ട്ട് എ​ഫ്. ഡി​ക്രൂ​സ,് തോ​പ്പി​ൽ വി​ൻ​സ​ന്‍റ്, ക​ല്ല​ട ദാ​സ്, സി​ൽ​വ​സ്റ്റ​ർ മൈ​ല​ക്കാ​ട്, കു​ണ്ട​റ സോ​മ​ൻ, എ. ​ജെ​സീ​ന്ത, കെ.​സി.​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​ൻ​എ​ഫ്എ​ഫ് ദേ​ശീ​യ സെ​ക്ര​ട്ട​റി ടി. ​പീ​റ്റ​ർ, ക​രി​മ​ണ​ൽ ഖ​ന​ന​വി​രു​ദ്ധ​ജ​ന​കീ​യ സ​മി​തി ചെ​യ​ർ​മാ​ൻ ച​ന്ദ്ര​ദാ​സ് അ​ഴീ​ക്ക​ൽ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.