ത​റ​വാ​ട് വൃ​ദ്ധ​സ​ദ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, November 19, 2019 11:48 PM IST
കൊല്ലം: നി​ര്‍​ധ​ന വ​യോ​ജ​ന​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നി​ര്‍​മി​ച്ച ത​റ​വാ​ട് വൃ​ദ്ധ​സ​ദ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ നി​ര്‍​വ​ഹി​ച്ചു. വൃ​ദ്ധ​ജ​ന​ങ്ങ​ളു​ടെ സം​ര​ക്ഷ​ണം സ​മൂ​ഹ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും സാ​മൂ​ഹ്യ വി​ഷ​യ​ങ്ങി​ലു​ള്ള ന​ഗ​ര​സ​ഭ​യു​ടെ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ് ഇ​ത്ത​രം സം​രം​ഭ​ങ്ങ​ളെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കൂ​ട്ടു​കു​ടും​ബ​ങ്ങ​ളി​ല്‍ നി​ന്നും അ​ണു​കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് കേ​ര​ള സം​സ്‌​കാ​രം പ​രി​വ​ര്‍​ത്ത​ന​പ്പെ​ട്ട​തി​ന്‍റെ ബാ​ക്കി​പ​ത്ര​ങ്ങ​ളാ​ണ് വൃ​ദ്ധ​സ​ദ​ന​ങ്ങ​ള്‍. മാ​റി​വ​രു​ന്ന കാ​ല​ത്തി​ന്‍റെ മാ​റ്റ​ങ്ങ​ള്‍ നാം ​ഉ​ള്‍​ക്കൊ​ള്ളേ​ണ്ട​തു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മേ​യ​ര്‍ വി ​രാ​ജേ​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം ​നൗ​ഷാ​ദ് എം ​എ​ല്‍ എ, ​ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യ ഫ്രാ​ന്‍​സി​സ്, ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ എം ​എ സ​ത്താ​ര്‍, എ​സ് ഗീ​താ​കു​മാ​രി, പി ​ജെ രാ​ജേ​ന്ദ്ര​ന്‍, ചി​ന്ത എ​ല്‍ സ​ജി​ത്, വി ​എ​സ് പ്രി​യ​ദ​ര്‍​ശ​ന​ന്‍, ഷീ​ബ ആന്‍റ​ണി, റ്റി ​ആ​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍, കൗ​ണ്‍​സി​ല​ര്‍​മാ​ര്‍, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ര്‍ സു​ധീ​ര്‍, സൂ​പ്ര​ണ്ടി​ങ് എ​ന്‍​ജി​നീ​യ​ര്‍ പി ​ജെ അ​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി​ച്ചു.