വാ​തു​ക്ക​ൽ ഞാ​ലി​ക്കു​ഞ്ഞി​ന് പാ​ൽ‌​പൊ​ങ്കാ​ല 19ന്
Thursday, November 14, 2019 11:17 PM IST
കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര വെ​ട്ടി​ക്ക​വ​ല മ​ഹാ​ക്ഷേ​ത്ര​ങ്ങ​ളി​ലെ വാ​തു​ക്ക​ൽ ഞാ​ലി​ക്കു​ഞ്ഞി​ന്‍റെ സ​മൂ​ഹ പാ​ൽ​പൊ​ങ്കാ​ല 19ന് ​ന​ട​ക്കും. ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൊ​ങ്കാ​ല. ക്ഷേ​ത്രം ത​ന്ത്രി മു​ഖ്യ​ന്മാ​രാ​യ താ​ഴ​മ​ൺ മ​ഠം ക​ണ്ഠ​ര​ര് മ​ഹേ​ശ്വ​ര​ര്, ആ​ദി​ശ​മം​ഗ​ലം കേ​ശ​വ​ര് വാ​സു​ദേ​വ​രു എ​ന്നി​വ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ലാ​ണ് ച​ട​ങ്ങു​ക​ൾ.
രാ​വി​ലെ ഏ​ഴി​ന് അ​പ​ദാ​ന കീ​ർ​ത്ത​നാ​ലാ​പ​നം, പൊ​ങ്കാ​ല​യു​ടെ ഉ​ദ്ഘാ​ട​നം കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ പ്ര​സി​ഡ​ന്‍റ് എ.​പ​ദ്മ​കു​മാ​ർ മു​ഖ്യാ​തി​ഥി ആ​യി​രി​ക്കും.
ദേ​വ​സ്വം ബോ​ർ​ഡം​ഗം എ​ൻ.​വി​ജ​യ​കു​മാ​ർ പ്ര​സാ​ദ​വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യും. ദേ​വ​സ്വം ബോ​ർ​ഡ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ ബി.​കേ​ശ​വ​ദാ​സ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ആ​ർ.​സം​ഗീ​ത്, ദേ​വ​സ്വം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ റ്റി.​എം.​വി​ജ​യ​ൻ​പി​ള്ള, വെ​ട്ടി​ക്ക​വ​ല കെ.​എ​ൻ.​ശ​ശി​കു​മാ​ർ, സ​തീ​ഷ് വെ​ട്ടി​ക്ക​വ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
പൊ​ങ്കാ​ല​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് കെ​എ​സ്ആ​ർ​ടി​സി​യു​ടെ കൊ​ട്ടാ​ര​ക്ക​ര, ച​ട​യ​മം​ഗ​ലം, പു​ന​ലൂ​ർ‌, പ​ത്ത​നാ​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്ക് പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും. മെ​ഡി​ക്ക​ൽ സം​ഘ​ത്തി​ന്‍റെ സേ​വ​ന​വും അ​ന്ന​ദാ​ന​വും ദാ​ഹ​ജ​ല​വി​ത​ര​ണം എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.

സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് നാ​ളെ

ശാ​സ്താം​കോ​ട്ട: കാ​രാ​ളി​മു​ക്ക് ത​ണ​ൽ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യും ശാ​സ്താം​കോ​ട്ട എം​ടി​എം​എം മി​ഷ​ൻ ക​ണ്ണാ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ ഡ​യ​ബ​റ്റി​ക് റെ​റ്റി​നോ​പ്പ​തി ക്യാ​മ്പ് നാ​ളെ രാ​വി​ലെ പ​ത്ത് മു​ത​ൽ ഐ​ലാ​ന്‍റ് ഐ ​ക്ലി​നി​ക്കി​ൽ ന​ട​ക്കും.