പു​ല​മ​ൺ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​കൂ​ദാ​ശ ഇ​ന്ന്
Thursday, November 14, 2019 11:17 PM IST
കൊ​ട്ടാ​ര​ക്ക​ര: പു​ല​മ​ൺ സെന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​കൂ​ദാ​ശ ഇ​ന്നു ന​ട​ക്കും. അ​നു​ബ​ന്ധ ച​ട​ങ്ങു​ക​ൾ 17 വ​രെ തു​ട​രും.
ഇ​ന്ന് രാ​വി​ലെ 6.30 ന് ​പ്രാ​ർ​ഥ​ന, ഏഴിന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ഉച്ചകഴിഞ്ഞ് 2.30 ന് ​ആ​ർ​ച്ച് ബി​ഷ​പ്പ് ക​ർ​ദ്ദി​നാ​ൾ ക്ലി​മീ​സ് ക​ത്തോ​ലി​ക്കാ ബാ​വ​യ്ക്കും മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ. ജോ​ഷ്വ മാ​ർ ഇ​ഗ്നാ​ത്തി​യോ​സിനും കു​രി​ശ്ശ​ടി​യി​ൽ സ്വീ​ക​ര​ണം, 2.45 ന് ​കു​രി​ശ​ടി, കൊ​ടി​മ​ര കൂ​ദാ​ശ, മൂന്നിന ദേ​വാ​ല​യ​കൂ​ദാ​ശ, വൈകുന്നേരം നാലിന് ന​ട​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ആ​ർ​ച്ച് ബി​ഷ​പ്പ് ക​ർ​ദ്ദി​നാ​ൾ ക്ലി​മ്മീ​സ് കാ​തോ​ലി​ക്ക ബാ​വ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​വും സ്നേ​ഹ ഭോ​ജ​ന​വും ന​ട​ക്കും.
നാളെ വൈ​കുന്നേരം 5.30ന് ​പ്രാ​ർ​ഥ​ന, ആറിന് ​വി​ശു​ദ്ധ കു​ർ​ബാ​ന. 17ന് ​രാ​വി​ലെ എട്ടിന് പ്ര​ഭാ​ത പ്രാ​ർ​ഥ​ന, ഒന്പതിന് ​വി​കാ​രി ജ​ന​റ​ൽ മാ​ത്യു മ​ന​ക്ക​ര​ക്കാ​വി​ൽ കോ​ർ എ​പ്പി​സ്‌​ക്കോ​പ്പ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബ്ബാ​ന. സ്നേ​ഹഭോ​ജ​നം, രാത്രി ഏഴിന് ​ബൈ​ബി​ൾ നാ​ട​കം.