ക്ര​മ​ക്കേ​ട്: പു​ന്ന​ല അ​ക്ഷ​യ കേ​ന്ദ്രം റ​ദ്ദാ​ക്കി
Thursday, November 14, 2019 11:17 PM IST
കൊല്ലം: വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പി​റ​വ​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ന്ന​ല അ​ക്ഷ​യ കേ​ന്ദ്രം ജി​ല്ലാ ക​ള​ക്ട​ര്‍ റ​ദ്ദാ​ക്കി. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് വി​രു​ദ്ധ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​വെ​ന്നും അ​മി​ത​മാ​യി സേ​വ​ന നി​ര​ക്ക് ഈ​ടാ​ക്കു​ന്നു​വെ​ന്നും പ​രാ​തി ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് നേ​ര​ത്തെ കേ​ന്ദ്രം സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.
സ​സ്‌​പെ​ന്‍​ഷ​ന്‍ കാ​ലാ​വ​ധി​യി​ലും ക്ര​മ​ക്കേ​ടു​ക​ള്‍ തു​ട​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റ​ദ്ദാ​ക്ക​ല്‍ ന​ട​പ​ടി. സേ​വ​ന​ങ്ങ​ളും പെ​ന്‍​ഷ​ന്‍​കാ​രു​ടെ മ​സ്റ്റ​റിം​ഗും തൊ​ട്ട​ടു​ത്ത അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചെ​യ്യാ​മെ​ന്ന് അ​ക്ഷ​യ ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.