തെ​രു​വ് വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ച്ചു തു​ട​ങ്ങി
Wednesday, November 13, 2019 11:32 PM IST
ച​വ​റ: നാ​ടി​നാ​യി പൊ​ൻ​വെ​ളി​ച്ച​മേ​കി പ​ന്മ​ന പോ​രൂ​ക്ക​ര​യി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ പ്ര​കാ​ശി​ച്ചു തു​ട​ങ്ങി. സോ​മ​പ്ര​സാ​ദ് എം ​പി യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന​ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച പ​ത്ത് ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ പോ​രൂ​ക്ക​ര വാ​ർ​ഡി​ൽ ഹൈ​മാ​സ്റ്റ്, മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ളും, തെ​രു​വ് വി​ള​ക്കു​ക​ളും സ്ഥാ​പി​ച്ച​ത്.
പ​ന്മ​ന പോ​രൂ​ക്ക​ര വ​ട്ട​ക്കാ​യ​ൽ കേ​ന്ദ്രീ​ക​രി​ച്ച് കാ​യ​ൽ ടൂ​റി​സ​ത്തി​നാ​യി ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ള​ള ബോ​ട്ട് ജെ​ട്ടി വ​രെ​യു​ള്ള അ​ര കി​ലോ​മീ​റ്റ​റി​ല​ധി​ക​മാ​യി വ​രു​ന്ന സ്ഥ​ല​ത്താ​യി 22 തെ​രു​വ് വി​ള​ക്കു​ക​ളാ​ണ് സ്ഥാ​പി​ച്ച​ത്.
‌കൂ​ടാ​തെ ദേ​ശീ​യ പാ​ത​യി​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്താ​യി ഒ​രു മി​നി മാ​സ്റ്റും, ബോ​ട്ട് ജെ​ട്ടി ഭാ​ഗ​ത്താ​യി ഒ​രു ഹൈ​മാ​സ്റ്റും പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം കെ ​സോ​മ​പ്ര​സാ​ദ് എം ​പി നി​ർ​വ​ഹി​ച്ചു. വ​ട്ട​ക്കാ​യ​ൽ കേ​ന്ദ്രീ​ക​രി​ച്ച് കാ​യ​ൽ ടൂ​റി​സം വി​ക​സ​ന​പ​ദ്ധ​തി ക​ൾ​ക്കാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന പ്ര​വ​ർ​ത്ത​ങ്ങ​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ പ​ഞ്ചാ​യ​ത്ത് ത​യാ​റാ​ക​ണ​മെ​ന്നും അ​തി​ന് വേ​ണ്ട എ​ല്ലാ വി​ധ പി​ൻ​തു​ണ​യും എം ​പി അ​റി​യി​ച്ചു.
യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ശാ​ലി​നി അ​ധ്യ​ക്ഷ​യാ​യി. പ​ഞ്ചാ​യ​ത്തം​ഗം ക​റു​ക​ത്ത​ല ഇ​സ്മ​യി​ൽ, എ​ൻ വി​ജ​യ​ൻ പി​ള്ള എം ​എ​ൽ എ, ​ടി മ​നോ​ഹ​ര​ൻ, ജോ​സ​ഫ് വി​ജ​യ​ൻ, കെ ​രാ​മ​ച​ന്ദ്ര​ൻ, യേ​ശു​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.