വി​ദേ​ശ​ത്തു ജോ​ലി​വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ കേ​സ്; പ്ര​തി​യെ റി​മാ​ൻഡ് ചെ​യ്തു
Wednesday, November 13, 2019 11:32 PM IST
കു​ള​ത്തൂ​പ്പു​ഴ:​വി​ദേ​ശ​ത്തു ജോ​ലി​വാ​ഗ്ദാ​നം ചെ​യ്തു ല​ക്ഷ​ങ്ങ​ൾ ത​ട്ടി​എ​ടു​ത്ത് ക​ബ​ളി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യെ കോ​ട​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​റു ചെ​യ്തു.
കു​ള​ത്തൂ​പ്പു​ഴ ടിം​ബ​ർ ഡി​പ്പോ മൂ​ല​യി​ൽ വീ​ട്ടി​ൽ സ​ജി​ൻ​ഷ​റ​ഫു​ദീ​ൻ(40)​നെ പു​ന​ലൂ​ർ ഫ​സ്റ്റ്ക്ലാ​സ് മ​ജി​ട്രേ​റ്റ് കോ​ട​തി​യാ​ണ് റി​മാ​ന്‍റ് ചെ​യ്ത​ത്. മു​മ്പ് തി​രു​വ​ല്ല സ്വ​ദേ​ശി​യാ​യ യു​വ​തി​യ്ക്ക് നേ​ഴ്സിം​ഗ് ജോ​ലി​വാ​ഗ്ദാ​നം​ചെ​യ്തു പ​ണം ത​ട്ടി​യ കേ​സി​ൽ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന വാ​റ​ൻ​ഡി​ലാ​ണ് പ്ര​തി​യി​പ്പോ​ൾ റി​മാ​ൻ​റി​ലാ​യി​രി​ക്കു​ന്ന​ത്.
ഒ​ട്ടേ​റെ വി​സാ​ത​ട്ടി​പ്പ് ന​ട​ത്തി പ​ണം ക​ബ​ളി​പ്പി​ച്ചു മു​ങ്ങി​ന​ട​ന്ന പ്ര​തി​ക്കെ​തി​രെ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലും കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സി​ൽ പി​ടി​കൊ​ടു​ക്കാ​തെ മു​ങ്ങി​ന​ട​ന്ന പ്ര​തി ന​ബി​ദി​ന​ത്തി​ൽ വീ​ട്ടി​ലെ​ത്തു​ന്ന​റി​ഞ്ഞ് ഇ​പ്പോ​ൾ ത​ട്ടി​പ്പി​നി​ര​യാ​യ തി​രു​വ​ന​ന്ത​പു​രം, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​യ പ​തി​ന​ഞ്ച് യു​വാ​ക്ക​ൾ സ​ജി​ൻെ​റ വീ​ട്ടി​ലെ​ത്തി​യെ​ങ്കി​ലും കാ​ണാ​ൻ വി​സ​മ്മ​തി​ച്ചു മ​തി​ൽ​ചാ​ടി ക​ട​ക്കു​ക​യാ​യി​രു​ന്നു.
ഇ​വ​ർ സം​ഘ​ടി​ച്ചു പി​ൻ​തു​ട​ർ​ന്നു സാ​ഹ​സി​ക​മാ​യി പ്ര​തി​യെ പി​ടി​കൂ​ടി കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴ​ത്തെ​ത​ട്ടി​പ്പ് ന​ട​ന്ന​ത് തി​രു​വ​ന​ന്ത​പു​രം മൂ​സി​യം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ആ​യ​തി​നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച പ​രാ​തി​ക്കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സ് അ​ന്വേ​ഷ​ണം അ​വി​ടെ ന​ട​ന്നു​വ​രി​ക​യാ​ണ്. വി​ദേ​ശ​ത്ത് സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു എ​ല്ലാ​വ​രി​ൽ നി​ന്നും പ​ണം ത​ട്ടി​യ​ത്.
മ​റ്റ് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും സ​മാ​ന​മാ​യ വി​സാ​ത​ട്ടി​പ്പി​ര​യാ​യ​വ​ർ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു തു​ട​ങ്ങി​യ​തോ​ടെ സ​ജി​നെ​കു​റി​ച്ചു​ള​ള വി​വ​രം കേ​ര​ള​ത്തി​ലെ എ​ല്ലാ​സ്റ്റേ​ഷ​നി​ലേ​ക്കും കൈ​മാ​റി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കു​മെ​ന്നു സി​ഐ കെ.​സു​ധീ​ർ അ​റി​യി​ച്ചു. അ​തേ​സ​മ​യം സ​മാ​ന​മാ​യി ത​ട്ടി​പ്പ് ന​ട​ത്തി​യ​കേ​സി​ൽ ചേ​ല​ക്ക​ര പോ​ലീ​സ് പ്ര​തി​യെ ചൊ​വാ​ഴ്ച ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്നാ​ണ് വി​വ​രം.