ലീ​ഗ​ൽ സ​ർ​വീ​സ് ക്ലി​നി​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, November 13, 2019 11:22 PM IST
കൊ​ല്ലം: ജി​ല്ലാ നി​യ​മ സേ​വ​ന അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നി​യ​മ സ​ഹാ​യ ക്ലി​നി​ക്ക് പ​ള്ളി​ത്തോ​ട്ടം ഫി​ഷ​ർ​മെ​ൻ ക​മ്മ്യൂ​ണി​റ്റി ഡെ​വ​ല​പ്പ്മെ​ന്‍റ് പ്രോ​ഗ്രാം (എ​ഫ്സി​ഡി​പി) യി​ൽ ആ​രം​ഭി​ച്ചു.
ജി​ല്ലാ നി​യ​മ സ​ഹാ​യ അ​തോ​റി​റ്റി​യു​ടെ സെ​ക്ര​ട്ട​റി, സ​ബ് ജ​ഡ്ജ് സു​ബി​ത ചി​റ​ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച ച​ട​ങ്ങി​ൽ എ​ഫ്സി​ഡി​പി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൊ​ല്ലം തീ​ര​ദേ​ശ മേ​ഖ​ല​യാ​യ താ​ന്നി മു​ത​ൽ ത​ങ്ക​ശേ​രി വ​രെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​വാ​നും, സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന തീ​ര​ദേ​ശ സ​മൂ​ഹ​ത്തി​ന് ഈ ​ക്ലി​നി​ക്ക​ൽ സ​ർ​വീ​സി​ലൂ​ടെ തു​ല്യ​മാ​യ നീ​തി ല​ഭി​ക്ക​ട്ടെ എ​ന്നും സു​ബി​ത ചി​റ​ക്ക​ൽ പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ തോ​പ്പ്‌ ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ണ്ണി ഉ​പ്പ​ൻ, അ​ജി​ത്ത് എ ​ഖാ​ദ​ർ, കൊ​ല്ലം സി​റ്റി വ​നി​താ സെ​ൽ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി​ജി മോ​ൾ, പ​ള്ളി​ത്തോ​ട്ടം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ രാ​ജീ​വ്, ടി​എം​എ​സ് പ്ര​സി​ഡ​ന്‍റ് ആ​ഗ്ന​സ് ജോ​ൺ, എ​ഫ്സി​ഡി​പി ബോ​ർ​ഡ് മെ​മ്പ​ർ മി​ൽ​ട്ട​ൺ എ​സ്, എ​ഫ്സി​ഡി​പി സ്റ്റാ​ഫ് മെ​മ്പ​ർ അ​നൂ​പ് രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.