പന്മനയിൽ പോ​ത്തു​കു​ട്ടിയെ വി​ത​ര​ണം ചെയ്തു
Wednesday, November 13, 2019 12:06 AM IST
ച​വ​റ: പ​ന്മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 2019- 2020 പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള വ​നി​ത​ക​ൾ​ക്കു​ള്ള പോ​ത്തു​കു​ട്ടി വി​ത​ര​ണം ന​ട​ന്നു. പ​ന്മ​ന മൃ​ഗാ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ന്മ​ന ഗ്രാ​മപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ശാ​ലി​നി ആ​ദ്യ ഗു​ണ​ഭോ​ക്താ​വി​ന് പോ​ത്തു​കു​ട്ടി​യെ ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പു​ത്തേ​ഴം, സ്റ്റാ​ന്‍റിം​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ മി​നി ഓ​മ​ന​ക്കു​ട്ട​ൻ, ഹ​സീ​ന, വെ​റ്റി​ന​റി ഡോ​ക്‌​ട​ർ ജ​യ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
80 കി​ലോ തൂ​ക്കം വ​രു​ന്ന ഒ​രു പോ​ത്തു​കു​ട്ടി​ക്ക് 12000 രൂ​പാ വി​ഭാ​വ​നം ചെ​യ്തു ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 207 പോ​ത്തു​കു​ട്ടി​ക​ളും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ൽ 92 പോ​ത്തു​കു​ട്ടി​ക​ളു​മാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ന്നാ​ൽ വി​ത​ര​ണ​ക്കാ​രോ​ടു​വി​ല​പേ​ശി വാ​ങ്ങി​യ​തി​ൽ ഒ​രു പോ​ത്തു​കു​ട്ടി​ക്ക് 9800 രൂ​പ​യാ​ണ് നി​ര​ക്ക് നി​ശ്ച​യി​ച്ച​ത്. ഇ​തി​നാ​ൽ ഗു​ണേ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​ർ അ​ട​യ്ക്കേ​ണ്ട വി​ഹി​ത​ത്തി​ലും പ​ഞ്ചാ​യ​ത്ത് അ​ട​യ്ക്കേ​ണ്ട വി​ഹി​ത​ത്തി​ലും പോ​ത്തൊ​ന്നി​ന് 1100 രൂ​പാ വ​ച്ച് കു​റ​വു വ​ന്നു. അ​തു കൊ​ണ്ട് ത​ന്നെ പ​ദ്ധ​തി തു​ക അ​ധി​ക​രി​ക്കാ​തെ 46 പോ​ത്തു​കു​ട്ടി​ക​ളെ കൂ​ടി അ​ധി​ക​മാ​യി വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് എ​സ്.​ശാ​ലി​നി​യും, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​നി​ൽ പു​ത്തേ​ഴ​വും, വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍റിം​ങ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ മി​നി ഓ​മ​ന​ക്കു​ട്ട​നും അ​റി​യി​ച്ചു.