മ​ദ്രാ​സ് ഐഐടി ​വി​ദ്യാ​ര്‍​ഥി​നി​യു​ടെ മ​ര​ണം: കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സെ​ടു​ക്ക​ണമെന്ന് മ​ന്ത്രി
Wednesday, November 13, 2019 12:06 AM IST
കൊല്ലം: മ​ദ്രാ​സ് ഐ ​ഐ ടി ​വി​ദ്യാ​ര്‍​ഥി​നി ഫാ​ത്തി​മ ല​ത്തീ​ഫിന്‍റെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന് കേ​സ് എ​ടു​ക്ക​ണ​മെ​ന്ന് മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ ആ​വ​ശ്യ​പ്പെ​ട്ടു. വി​ഷ​യ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നി​വേ​ദ​നം ന​ല്‍​കി​യി​ട്ടു​ണ്ട്.
അ​ധ്യാ​പ​ക​രു​ടെ പീ​ഡ​ന​മാ​ണ് ഫാ​ത്തി​മ​യു​ടെ ജീ​വ​നെ​ടു​ത്ത​തെ​ന്ന വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് കു​റ​ഞ്ഞ​ത് കാ​ര​ണ​മാ​ണ് ഫാ​ത്തി​മ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് ഐഐടി ​പു​റ​ത്തി​റ​ക്കി​യ പ്ര​സ് റി​ലീ​സി​ല്‍ പ​റ​യു​ന്ന​ത്. ഇ​ത് തീ​ര്‍​ത്തും വാ​സ്ത​വ വി​രു​ദ്ധ​മാ​ണ്. പ​ഠ​ന​ത്തി​ല്‍ ഉ​ന്ന​ത നി​ല​വാ​രം പു​ല​ര്‍​ത്തി​യ ഫാ​ത്തി​മ​യ്ക്ക് കു​റ​ഞ്ഞ മാ​ര്‍​ക്ക് ന​ല്‍​കാ​ന്‍ ബോ​ധ​പൂ​ര്‍​വം അ​ധ്യാ​പ​ക​ര്‍ ശ്ര​മി​ച്ചി​രു​ന്നു.
എ​ന്നാ​ല്‍ ഇ​തി​നെ​തി​രെ ഫാ​ത്തി​മ ന​ല്‍​കി​യ അ​പ്പീ​ലി​ല്‍ 20 ല്‍ 18 ​മാ​ര്‍​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഇ​താ​ണ് യാ​ഥാ​ര്‍​ഥ്യ​മെ​ന്നി​രി​ക്കെ കേ​വ​ലം ഇ​ന്‍റേ​ണ​ല്‍ മാ​ര്‍​ക്ക് എ​ന്ന​താ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യ ഐഐടി ​നി​ല​പാ​ട് സം​ശ​യാ​സ്പ​ദ​മാ​ണ്.
ഫാ​ത്തി​മ​യ്ക്ക് ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്ന ക​ടു​ത്ത പീ​ഡ​ന​ങ്ങ​ള്‍ മ​റ​ച്ചു വ​യ്ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​ത്. ജാ​തീ​യ​മാ​യ വി​വേ​ച​ന​ങ്ങ​ള്‍​ക്ക് കു​ട്ടി ഇ​ര​യാ​യി​ട്ടു​ണ്ടെ​ന്ന ആ​ക്ഷേ​പ​ങ്ങ​ളു​ടെ കൂ​ടി പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ധ്യാ​പ​ക​ര​ട​ക്ക​മു​ള്ള കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്താ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.
മ​ദ്രാ​സ് ഐ ​ഐ ടി​യു​ടെ എ​ച്ച് എ​സ് ഇ ​ഇ കോ​ഴ്‌​സി​നു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ല്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ഒ​ന്നാം റാ​ങ്കു​കാ​രി​യാ​യി​രു​ന്നു ഫാ​ത്തി​മ.
സി​വി​ല്‍ സ​ര്‍​വീ​സ് ഒ​രു സ്വ​പ്ന​മാ​യി കൊ​ണ്ടു​ന​ട​ന്ന മി​ടു​ക്കി​യാ​യ ഫാ​ത്തി​മ​യ്ക്ക് സം​ഭ​വി​ച്ച ദു​ര്യോ​ഗം ഓ​രോ മ​ല​യാ​ളി​യു​ടെ​യും വേ​ദ​ന​യാ​ണ്. മ​ക്ക​ളെ ഉ​ന്ന​ത വി​ദ്യാ​ഭാ​സ​ത്തി​നാ​യി കേ​ര​ള​ത്തി​ന് പു​റ​ത്തേ​ക്ക് അ​യ​ക്കാ​ന്‍ ര​ക്ഷി​താ​ക്ക​ള്‍ മ​ടി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​തി​ലൂ​ടെ ഉ​ണ്ടാ​കു​ക. ഫാ​ത്തി​മ​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭി​ക്കു​ന്ന​തി​ന് കു​റ്റ​ക്കാ​ര്‍​ക്ക് ശി​ക്ഷ ഉ​റ​പ്പാ​ക്ക​ണമെന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ഫാ​ത്തി​മ​യു​ടെ കു​ടും​ബം മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടു

കൊല്ലം: മ​ദ്രാ​സ് ഐ ​ഐ ടി ​വി​ദ്യാ​ര്‍​ഥി​നി​യാ​യ മ​ക​ള്‍ ഫാ​ത്തി​മ​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ല്‍ സ​ത്യ​സ​ന്ധ​മാ​യ അ​ന്വേ​ഷ​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ല്‍ ഇ​ട​പെ​ട​ണ​മെ​ന്ന് അ​ഭ്യ​ര്‍​ഥി​ച്ച് പി​താ​വ് ല​ത്തീ​ഫും ബ​ന്ധു​ക്ക​ളും മു​ഖ്യ മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് നി​വേ​ദ​നം ന​ല്‍​കി.
മ​ന്ത്രി ജെ ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യോ​ടൊ​പ്പ​മാ​ണ് കു​ടും​ബം മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്. അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന് വേ​ണ്ട ഇ​ട​പെ​ട​ല്‍ ന​ട​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബ​ന്ധു​ക്ക​ള്‍​ക്ക് ഉ​റ​പ്പ് ന​ല്‍​കി.
എം ​എ​ല്‍ എ ​മാ​രാ​യ എം ​നൗ​ഷാ​ദ്, എം ​മു​കേ​ഷ്, മേ​യ​ര്‍ വി ​രാ​ജേ​ന്ദ്ര​ബാ​ബു തു​ട​ങ്ങി​യ​വ​രും നി​വേ​ദ​ക സം​ഘ​ത്തി​നൊ​പ്പം എ​ത്തി​യി​രു​ന്നു.