കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു‌
Wednesday, November 13, 2019 12:04 AM IST
കൊ​ല്ലം: ഇ​ര​വി​പു​രം സീ​നി​യ​ർ സി​റ്റി​സ​ൺ​സ് വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ൻ കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കൂ​ട്ടു​കു​ടും​ബ വ്യ​വ​സ്ഥി​തി ഇ​ല്ലാ​താ​വു​ക​യും അ​ണു​കു​ടും​ബ സം​സ്കാ​രം വ​ള​രു​ക​യും ന​മ്മു​ടെ സം​സ്കാ​രം ആ​ധു​നി​ക‍​ത​യി​ലേ​ക്ക് എ​ത്ത​പ്പെ​ടു​ക​യും ചെ​യ്ത​തോ​ട‌െ വ​യ​സാ‍​യ മാ​താ​പി​താ​ക്ക​ളെ സ്നേ​ഹി​ക്കാ​നോ അ​വ​ർ​ക്ക് വേ​ണ്ട പ​രി​ച​ര​ണ​ങ്ങ​ൾ ന​ൽ​കാ​നോ മ​ക്ക​ളി​ൽ ബ​ഹു​ഭൂ​രി​പ​ക്ഷ​ത്തി​നും ക​ഴി​യാ​തെ പോ​കു​ന്ന​തു​കൊ​ണ്ടാ​ണ് അ​വ​ർ​ക്ക് വൃ​ദ്ധ​സ​ദ​ന​ങ്ങ​ളെ​യും പ​ക​ൽ​വീ​ടു​ക​ളെ​യും ആ​ശ്ര​യി​ക്കേ​ണ്ടി വ​രു​ന്ന​തെ​ന്ന് മു​ൻ ജ​യി​ൽ ഡി​ഐ​ജി ബി. ​പ്ര​ദീ​പ് പ​റ​ഞ്ഞു. ഇ​ര​വി​പു​രം സീ​നി​യ​ർ സി​റ്റി​സ​ൺ​സ് വെ​ൽ​ഫെ​യ​ർ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​ഘ​ട​ന പ്ര​സി​ഡ​ന്‍റ് റി​ട്ട. പ്ര​ഫ​സ​ർ ഇ. ​എം. മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​യ്യ​നാ​ട് ഹെ​ൽ​പ് ഫൗ​ണ്ടേ​ഷ​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പീ​റ്റ​ർ പ്ര​ദീ​പ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ‍​യോ​ജ​ന​ങ്ങ​ൾ നേ​രി​ടു​ന്ന ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ചും അ​വ​ർ​ക്ക് ന​ൽ​കാ​ൻ ക​ഴി​യു​ന്ന നി​യ​മ​സ​ഹാ​യ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​ര​വി​പു​രം എ​സ്ഐ ബി​നോ​ദ് ബി ​കു​മാ​ർ, പി​ആ​ർ​ഒ വി​നോ​ദ്കു​മാ​ർ, സി​ആ​ർ​ഒ ഷി​ബു ജെ. ​പീ​റ്റ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​രാ​ധാ​കൃ​ഷ്ണ​ൻ,. ബൈ​ജു ലാ​ൽ, പൊ​ന്ന​മ്മ മ​ഹേ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​യും ന​ട​ത്തി.