ജി​ല്ല​യി​ലെ ക​വ​ര്‍​ച്ചാ പ​ര​മ്പ​ര; മോ​ഷ​ണ സം​ഘ​ത്തി​ലെ ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍
Wednesday, November 13, 2019 12:04 AM IST
പ​ത്ത​നാ​പു​രം: ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ന്ന ക​വ​ര്‍​ച്ചാ പ​ര​മ്പ​ര​യി​ലെ മു​ഖ്യ സൂ​ത്ര​ധാ​ര​ന്‍ അ​റ​സ്റ്റി​ല്‍.​മ​ധു​ര തി​രു​പ്പു​റം​കു​ണ്ടം സ്വ​ദേ​ശി രാ​ധാ​കൃ​ഷ്ണ​നാ (57)ണ് ​റൂ​റ​ല്‍ എ​സ്പിയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

അ​ടു​ത്തി​ടെ ന​ട​ന്ന മൂ​ന്ന് മോ​ഷ​ണ​ങ്ങ​ള്‍​ക്ക് പി​ന്നി​ലും രാ​ധാ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സം​ഘ​മാ​ണ​ന്ന് റൂ​റ​ല്‍ എ​സ്പി ഹ​രി​ശ​ങ്ക​ര്‍ പ​റ​ഞ്ഞു. ചെ​ങ്കോ​ട്ട​യി​ല്‍ നി​ന്നും ട്രെ​യി​ന്‍​മാ​ര്‍​ഗം പു​ന​ലൂ​രി​ല്‍ എ​ത്തി​യ സം​ഘം പ​ത്ത​നാ​പു​ര​ത്തും അ​ഞ്ച​ലി​ലും കൊ​ട്ടാ​ര​ക്ക​ര​യി​ലും ക​വ​ര്‍​ച്ച ന​ട​ത്തി. പ​ക​ല്‍ സ​മ​യം ക​ത്തി രാ​കാ​നെ​ന്ന വ്യാ​ജേ​ന വീ​ടു​ക​ളി​ലെ​ത്തു​ന്ന രാ​ധാ​കൃ​ഷ്ണ​ന്‍ പ​രി​സ​രം മ​ന​സി​ലാ​ക്കി​യശേ​ഷം കൂ​ട്ടാ​ളി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ് പ​തി​വ്. അ​ഞ്ച​ലി​ല്‍ എ​സ്പിയു​ടെ വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ സം​ഘം പ​ത്ത​നാ​പു​രം പാ​തി​രി​ക്ക​ല്‍, ഇ​ട​ത്ത​റ മേ​ഖ​ല​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് അ​ഞ്ച് വീ​ടു​ക​ളി​ലും ക​വ​ര്‍​ച്ച ന​ട​ത്തി.

പ​ത്ത​നാ​പു​ര​ത്ത് മോ​ഷ്ടാ​ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗ​ര്‍​ഭി​ണി​യു​ള്‍​പ്പെ​ടെ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തി​രു​ന്നു. ശ​രീ​ര​ത്ത് ക​റു​ത്ത ചാ​യം പൂ​ശി അ​ടി​വ​സ്ത്രം മാ​ത്രം ധ​രി​ച്ചാ​ണ് മോ​ഷ​ണ​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്. പ​ട്രോ​ളിം​ഗി​നി​ടെ പ​ത്ത​നാ​പു​രം പു​ന്ന​ല​യി​ല്‍ നി​ന്ന് ക​ട​ത്തി​ണ്ണ​യി​ല്‍ കി​ട​ന്നു​റ​ങ്ങി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ സം​ശ​യം തോ​ന്നി ചോ​ദ്യം ചെ​യ്ത​തി​ല്‍ നി​ന്നാ​ണ് പ്ര​തി​ക​ളെ പ​റ്റി വി​വ​രം ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ സം​ഘം ത​മി​ഴ്നാ​ട്ടി​ലെ തി​രു​ട്ട്ഗ്രാ​മ​ത്തി​ല്‍ നി​ന്ന് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കൂ​ട്ടാ​ളി​ക​ള്‍ ഉ​ട​ന്‍ പി​ടി​യി​ലാ​കു​മെ​ന്നാ​ണ് സൂ​ച​ന. പു​ന​ലൂ​ര്‍ ഡി​വൈ​എ​സ് പി ​അ​നി​ല്‍​ദാ​സ്, പ​ത്ത​നാ​പു​രം സി​ഐ അ​ന്‍​വ​ര്‍, ഷാ​ഡോ ടീം ​അം​ഗ​ങ്ങ​ളാ​യ ഷാ​ജ​ഹാ​ന്‍, ജ​ഹാം​ഗീ​ര്‍,ശ്രീ​കു​മാ​ര്‍, എ​സ്​ഐമാ​രാ​യ ജോ​സ​ഫ് ലി​യോ​ണ്‍, പു​ഷ്പ​കു​മാ​ര്‍ എ​ന്നി​വ​ര്‍ അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ല്‍​കി. പ്ര​തി​യെ പ​ത്ത​നാ​പു​ര​ത്തെ മോ​ഷ​ണം ന​ട​ത്തി​യ വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.