കു​ണ്ട​റ ഉ​പ​ജി​ല്ലാ യു​വ​ജ​നോ​ത്സ​വം തു​ട​ങ്ങി
Wednesday, November 13, 2019 12:04 AM IST
കു​ണ്ട​റ: ഉ​പ​ജി​ല്ലാ സ്‌​കൂ​ള്‍ യു​വ​ജ​നോ​ത്സ​വ​ത്തി​ന് ഇ​ള​മ്പ​ള്ളൂ​രി​ല്‍ തു​ട​ക്ക​മാ​യി. ഇ​ള​മ്പ​ള്ളൂ​ര്‍ ദേ​വീ​ക്ഷേ​ത്ര​മൈ​താ​നി​യി​ലെ ഒ​ന്നാം​ന​മ്പ​ര്‍ വേ​ദി​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. വേ​ണു​ഗോ​പാ​ല്‍ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ള​മ്പ​ള്ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​ല​ജാ​ഗോ​പ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മുഖത്തല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ​സ്.​രാ​ജീ​വ്, കെ.​ബാ​ബു​രാ​ജ​ന്‍, ഷേ​ര്‍​ളി സ​ത്യ​ദേ​വ​ന്‍, ടി.​ഗോ​പ​കു​മാ​ര്‍, ഷൈ​ല കെ.​മ​ധു, ഗി​രീ​ഷ് കു​മാ​ര്‍, കെ.​സി.​വ​ര​ദ​രാ​ജ​ന്‍ പി​ള്ള, ഗി​രീ​ഷ് കു​മാ​ര്‍, സി.​ആ​ര്‍.​രാ​ധാ​കൃ​ഷ്ണ​പി​ള്ള, കു​ര്യ​ന്‍ എ.​ജോ​ണ്‍, പോ​ള്‍ ആ​ന്‍റ​ണി, സി.​ജി.​ഗോ​പൂ​കൃ​ഷ്ണ​ന്‍,എ​ല്‍.​ര​മ, എ​ല്‍.​അ​നി​ല്‍​കു​മാ​ര്‍, ജി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗി ച്ചു.

ഇന്നലെ ക​ഥാ​ര​ച​ന, പ​ദ്യം​ചൊ​ല്ല​ല്‍, പ്ര​സം​ഗം, ചി​ത്ര​ര​ച​ന, കൊ​ളാ​ഷ്, ഉ​പ​ന്യാ​സ​ര​ച​ന തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ന്നു. ഇന്ന് ഭ​ര​ത​നാ​ട്യം, മോ​ഹ​നി​യാ​ട്ടം, കു​ച്ചി​പ്പു​ടി, കേ​ര​ള​ന​ട​നം, ല​ളി​ത​ഗാ​നം, ശാ​സ്ത്രീ​യ​സം​ഗീ​തം, കേ​ര​ള​ന​ട​നം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കും. നാ​ല് ദി​വ​സം ഒ​ന്പ​ത് വേ​ദി​ക​ളി​ലാ​യി 94 ഇ​ന​ങ്ങ​ളി​ല്‍ 3000 വി​ദ്യാ​ര്‍​ത്ഥി​ക​ള്‍ മ​ത്സ​രി​ക്കും.

പൂ​ര്‍​ണ്ണാ​യും ഹ​രി​ത​ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ച് ന​ട​ത്തു​ന്ന യു​വ​ജ​നോ​ത്സ​വം വെ​ള്ളി​യാ​ഴ്ച സ​മാ​പി​ക്കും. സ​മാ​പ​ന​സ​മ്മേ​ള​നം ജി​ല്ലാ​പ​ഞ്ചാ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് സി.​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.