ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണം; മൂ​ന്ന് ല​ക്ഷം ക​വ​ർ​ന്നു
Tuesday, November 12, 2019 12:13 AM IST
ക​രു​നാ​ഗ​പ്പ​ള്ളി : ആ​ളി​ല്ലാ​ത്ത വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ന്നു. മൂ​ന്ന് ല​ക്ഷം രൂ​പ ക​വ​ർ​ന്നു. കോ​ഴി​ക്കോ​ട് എ​സ് വി ​മാ​ർ​ക്ക​റ്റി​നു സ​മീ​പം ത​ണ്ട​ള​ത്ത് വീ​ട്ടി​ൽ ബേ​ബി​ക്കു​ട്ടി​യു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
ബേ​ബി​ക്കു​ട്ടി​യും കു​ടും​ബ​വും ദി​വ​സ​ങ്ങ​ളാ​യി വീ​ട്ടി​ൽ ഇ​ല്ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ൽ തി​രി​കെ എ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി അ​റി​യു​ന്ന​ത്. മ​ക​ളു​ടെ വി​വാ​ഹ ആ​വ​ശ്യ​ത്തി​നി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പ​ണ​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ക​മ്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് ക​ത​ക് കു​ത്തി​പ്പൊ​ളി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്ത് എ​ത്തി തെ​ളി​വെ​ടു​ത്തു.​ ക​ഴി​ഞ്ഞ മാ​സം ആ​ദി​നാ​ട് സം​ഘ​പ്പു​ര ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ആ​ളി​ല്ലാ​ത്ത ര​ണ്ടു വീ​ടു​ക​ളി​ലും സ​മാ​ന​മാ​യ രീ​തി​യി​ൽ മോ​ഷ​ണം ന​ട​ന്നു. ഇ​വി​ടെ നി​ന്നും സ്വ​ർ​ണ​വും ക​വ​ർ​ന്നി​രു​ന്നു.