കൊല്ലം: വിദ്യഭ്യാസ ഉപജില്ലാ കേരള സ്കൂൾ ശാസ്ത്ര-ഗണിതശാസ്ത്ര, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയ ഐടി മേള ഇന്നും നാളെയുമായി ശക്തികുളങ്ങര സെന്റ്ജോസഫ് സ്കൂൾ, കാവനാട് ഗവൺമെന്റ് യുപി സ്കൂൾ, കൊല്ലം വിമലഹൃദയ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായി നടക്കും.
എൽപി മുതൽ ഹയർസെക്കൻഡറി വരയുള്ള രണ്ടായിരത്തോളം മത്സരാർഥികളും അധ്യാപകരും പങ്കെടുക്കും. എല്ലാവർക്കും ശക്തികുളങ്ങര സെന്റ് ലിയോൺസ് എൽപി സ്കൂളിൽ ഉച്ചഭക്ഷണം ഒരുക്കിയിട്ടുണ്ടെന്ന് പബ്ലിസിറ്റി കൺവീനർ ജെ.ഡേവിഡ് അറിയിച്ചു. ശക്തികുളങ്ങര സെന്റ് ജോസഫ് സ്കൂളിലാണ് പ്രധാന വേദി.
ഇന്ന് രാവിലെ 9.30ന് എൻ.വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. വാർഡ് കൗൺസിലർ സോനിഷ അധ്യക്ഷത വഹിക്കും. ബി.എസ്.ശശികുമാർ, സന്തോഷ് കുമാർ, കുര്യൻ ജോൺ, ഫാ.ലിജു, പോൾ ആന്റണി, എസ്.ഗിരിജ, ജോൺ ബ്രിട്ടോ എന്നിവർ പ്രസംഗിക്കും.
പത്തുമുതൽ ശക്തികുളങ്ങര സെന്റ് ജോസഫ് സ്കൂളിൽ പ്രവർത്തി പരിചയ മേള, കാവനാട് ഗവ.യുപിഎസിൽ ശാസ്ത്രമേള, കൊല്ലം വിമലഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഐടി മേള എന്നിവ നടക്കും.
22ന് രാവിലെ പത്തുമുതൽ ശക്തികുളങ്ങര സെന്റ് ജോസഫ് സ്കൂളിൽ ഗണിതശാസ്ത്ര മേള, സാമൂഹിക ശാസ്ത്രമേള, വിമലഹൃദയ സ്കൂളിൽ ഐടി മേള എന്നിവ നടക്കും.
വൈകുന്നേരം നാലിന് സമാപന സമ്മേളനം ഡെപ്യൂട്ടി മേയർ വിജയഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ കൗൺസിലർ എസ്.ലീനാകുമാരി അധ്യക്ഷത വഹിക്കും. ടി.എ.മേരിക്കുട്ടി, ബിയാട്രിസ് എ.ഫെർണാണ്ടസ്, പ്രദീപ് തുളസീധരൻ, ഷീല, പി.ടി.ഷാജി തുടങ്ങിയവർ പ്രസംഗിക്കും.