കാ​ഷ്മീ​രി​ലെ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച​ല്‍ സ്വ​ദേ​ശിയായ ജ​വാ​നു വീരമൃത്യു
Tuesday, October 15, 2019 12:36 AM IST
അ​ഞ്ച​ൽ : കാ​ഷ്മീ​രി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ അ​ഞ്ച​ൽ സ്വ​ദേ​ശി ജ​വാ​ന്‍ വീ​ര​മൃ​ത്യു വ​രി​ച്ചു. ഇ​ട​യം ആ​ലും​മൂ​ട്ടി​ൽ കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ അ​ഭി​ജി​ത് (22) ആ​ണ് മ​രി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ജ​മ്മു കാ​ഷ്മീ​രി​ലു​ണ്ടാ​യ ബോം​ബ് സ്ഫോ​ട​ന​ത്തി​ലാ​ണ് അ​ഭി​ജി​ത് കൊ​ല്ല​പ്പെ​ട്ട​ത്. ജ​മ്മു​വി​ലെ മി​ലി​റ്റ​റി ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചിട്ടു​ള്ള മൃ​ത​ദേ​ഹം നി​യ​മ ന​ട​പ​ടി​ക​ൾ​ ​പ ൂ​ർ​ത്തി​യാക്കിയ ശേ​ഷം നാ​ട്ടി​ലെ​ത്തി​ക്കും.