മ​ക​ന്‍ അ​മ്മ​യെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വം; കൂ​ട്ടു​പ്ര​തി തി​രു​നെ​ല്‍​വേ​ലി​യി​ൽ പി​ടി​യി​ൽ
Monday, October 14, 2019 11:35 PM IST
കൊ​ല്ലം: കൊ​ല്ല​ത്ത് മ​ക​ന്‍ അ​മ്മ​യെ കൊ​ന്ന് കു​ഴി​ച്ചു​മൂ​ടി​യ സം​ഭ​വ​ത്തി​ല്‍ കൃ​ത്യ​ത്തി​ന് സ​ഹാ​യം സ​ഹാ​യം ചെ​യ്ത കൂ​ട്ടു​പ്ര​തി കു​ട്ട​നെ അ​ന്വേ​ഷ​ണ സം​ഘം തി​രു​നെ​ല്‍​വേ​ലി​യി​ല്‍ നി​ന്നും പി​ടി​കൂ​ടി. സം​ഭ​വ​ശേ​ഷം ത​മി​ഴ്‌​നി​ട്ടി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​നാ​യി​രു​ന്നു കൊ​ല്ലം ന​ഗ​ര​ത്തി​ല്‍ ചെ​മ്മാ​ന്‍​മു​ക്ക് നീ​തി​ന​ഗ​ര്‍ 68 പ്ലാ​മൂ​ട്ടി​ല്‍ കി​ഴ​ക്ക​തി​ല്‍ പ​രേ​ത​നാ​യ സു​ന്ദ​രേ​ശ​ന്‍റെ ഭാ​ര്യ സാ​വി​ത്രി(84)​യെ മ​ക​ന്‍ സു​നി​ല്‍(50) ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം സു​ഹൃ​ത്ത് കു​ട്ട​നു​മാ​യി ചേ​ര്‍​ന്ന് വീ​ട്ടു​മു​റ്റ​ത്ത് ത​ന്നെ മ​റ​വ് ചെ​യ്തു.
അ​യ​ല്‍ വാ​സി​ക​ള്‍ സാ​വി​ത്രി​യെ തി​ര​ക്കി​യെ​ങ്കി​ലും വീ​ട്ടി​ല്‍ നി​ന്ന് പോ​യി എ​ന്നാ​യി​രു​ന്നു സു​നി​ലി​ന്‍റെ മ​റു​പ​ടി. സ​ഹോ​ദ​രി ലാ​ലി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പോ​ലീ​സ് ന​ട​ത്തി​യ വി​ശ​ദ അ​നേ​ഷ​ണ​ത്തി​ലാ​ണ് സു​നി​ല്‍ കു​റ്റം സ​മ്മ​തി​ച്ച​ത്.
മൃ​ത​ദേ​ഹം വി​ട്ടു​മു​റ്റ​ത്തെ നി​ന്നും കു​ഴി​യി​ല്‍ നി​ന്നും പു​റ​ത്തെ​ടു​ത്ത് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പോ​സ്റ്റ് മാ​ര്‍​ട്ടം ന​ട​ത്തി. സു​നി​ലി​ന്‍റെ അ​തി​ക്രൂ​ര മ​ര്‍​ദ​ന​ത്തി​ല്‍ അ​മ്മ സാ​വി​ത്രി​യു​ടെ നാ​ലു വാ​രി​യെ​ല്ലു​ക​ള്‍ ഒ​ടി​ഞ്ഞ​താ​യി പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. നി​ല​ത്തി​ട്ടു ച​വി​ട്ടി​യ​പ്പോ​ഴാ​ണു വാ​രി​യെ​ല്ലു​ക​ള്‍ ഒ​ടി​ഞ്ഞ​ത്. സാ​വി​ത്രി​യു​ടെ ത​ല​യ്ക്കു പി​ന്നി​ല്‍ ആ​ന്ത​രി​ക ര​ക്ത​സ്രാ​വ​വു​മു​ണ്ടാ​യി​രു​ന്നു.
ഇ​ത് ത​ല പി​ടി​ച്ചു ഭി​ത്തി​യി​ലി​ടി​ച്ച​പ്പോ​ഴു​ണ്ടാ​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലെ നി​ഗ​മ​നം. ശ്വാ​സം മു​ട്ടി​യ​താ​ണ് മ​ര​ണ കാ​ര​ണ​ത്തി​ന് പി​ന്നി​ല്‍. ഒ​ന്നു​കി​ല്‍ ക​ഴു​ത്തു ഞെ​രി​ച്ചു കൊ​ന്ന​താ​കാം. അ​ല്ലെ​ങ്കി​ല്‍ മ​ര്‍​ദ​ന​ത്തി​ല്‍ ബോ​ധ​ര​ഹി​ത​യാ​യി വീ​ണ അ​മ്മ മ​രി​ച്ചെ​ന്നു ക​രു​തി മ​ക​ന്‍ കു​ഴി​യി​ലി​ട്ടു മൂ​ടി​യ​തു​മാ​കാ​മെ​ന്നാ​ണ് പോ​ലി​സ് പ​റ​യു​ന്ന​ത്.
വി​ശ​ദ​മാ​യ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലെ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​കു​ക​യു​ള്ളു. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ സം​ഭ​വം ന​ട​ന്ന വീ​ട്ടി​ലെ​ത്തി​ച്ച് പ്ര​തി​യെ പോ​ലി​സ് എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.