ഇ​സ്രാ​യേ​ലി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പ​രാ​തി
Monday, October 14, 2019 11:35 PM IST
കൊ​ല്ലം: സ്‌​കൈ ഹോ​ളി​ഡെ​യ്‌​സ് കൊ​ച്ചി​ന്‍ എ​ന്ന ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യു​ടെ പേ​രി​ല്‍ ഇ​സ്രാ​യേ​ലി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി പ​രാ​തി. കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി സോ​ണി ജോ​ര്‍​ജ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യ​മ​പ​ര​മാ​യി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
എ​റ​ണാ​കു​ള​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഏ​ജ​ന്‍​സി​യി​ലെ റി​ജോ, നി​യാ​സ് കു​റ്റി​ക്കാ​ട്ടി​ല്‍, ജോ​ര്‍​ജ് മെ​ല്‍​വി​ന്‍ എ​ന്നി​വ​ര്‍ 3.75 ല​ക്ഷ​ത്തോ​ളം രൂ​പ വീ​തം പ​രാ​തി​ക്കാ​ര​ന്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​രി​ല്‍ നി​ന്നു ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്, ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. ട്രാ​വ​ല്‍ ഏ​ജ​ന്‍​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റു​പ​ത്ത​ഞ്ചോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ ഈ​ജ്പി​ത്തി​ലെ​ത്തി​ച്ച ശേ​ഷം ഏ​ജ​ന്‍​സി കൈ ​ഒ​ഴി​യു​ക​യാ​യി​രു​ന്നു.
മൂ​ന്നു മാ​സ​ത്തോ​ളം ഈ​ജി​പ്തി​ല്‍ പെ​ട്ടു​പോ​യ ഇ​വ​ര്‍ പി​ന്നീ​ട് നാ​ട്ടി​ല്‍ ബ​ന്ധ​പ്പെ​ട്ട് വീ​ട്ടു​കാ​ര്‍ പ​ണം അ​യ​ച്ചു ന​ല്‍​കി​യ​തി​ന് ശേ​ഷ​മാ​ണ് തി​രി​കെ എ​ത്തി​യ​ത്. വി​സി​റ്റിം​ഗ് വി​സ കാ​ല​വ​ധി ക​ഴി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് അ​തി​ന് ഉ​ള്‍​പ്പെ​ടെ​യു​ള്ള പി​ഴ​യും ഒ​ടു​ക്കേ​ണ്ടി വ​ന്നു. തു​ട​ര്‍​ന്ന് നാ​ട്ടി​ലെ​ത്തി ഏ​ജ​ന്‍​സി​ക്കാ​രു​ടെ വി​ലാ​സ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും പ​ണം തി​രി​കെ ല​ഭി​ക്കാ​ന്‍ ഒ​രു സാ​ധ്യ​ത​യു​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​മാ​യ​തി​നാ​ലാ​ണ് നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ടു പോ​കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് സോ​ണി ജോ​ര്‍​ജ് പ​റ​ഞ്ഞു.
ഉ​യ​ര്‍​ന്ന ശ​മ്പ​ളം ഉ​ള്‍​പ്പെ​ടെ മി​ക​ച്ച പാ​ക്കേ​ജു​ക​ള്‍ ഉ​ണ്ടെ​ന്ന് ഏ​ജ​ന്‍​സി തെ​റ്റി​ദ്ധ​രി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് വീ​ടും സ്ഥ​ല​വും പ​ണ​യം വ​ച്ചു​വ​രെ പ​ണം ന​ല്‍​കി​യ​വ​രു​ണ്ട്. പ​ണം ന​ല്‍​കി​യ​തി​നു​ള്ള രേ​ഖ​ക​ള്‍​ക്ക് ആ​ധി​കാ​രി​ക​ത​യി​ല്ലാ​ത്ത​തി​നാ​ല്‍ വി​ശ്വാ​സ വ​ഞ്ച​ന​യാ​ണ് ത​ങ്ങ​ളോ​ട് ചെ​യ്ത​തെ​ന്നും സോ​ണി പ​റ​ഞ്ഞു.
പ​രാ​തി​യി​ല്‍ ഒ​ന്നാം സാ​ക്ഷി​യാ​യ സ​നി​ല്‍ കു​മാ​ര്‍, ഭാ​ര്യ മേ​രി ജ​ന​റ്റ്, മൂ​ന്നാം സാ​ക്ഷി ജി.​മി​നി​മാേ​ള്‍, ഷൈ​ജി എ​ബ്ര​ഹാം എ​ന്നി​വ​രും പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.