സു​ര​ക്ഷി​ത ഭ​ക്ഷ​ണ ശീ​ല​ങ്ങ​ള്‍: പോ​ഷ​ണ്‍ മാ​ഹ് 2019 ജി​ല്ലാ​ത​ല ശി​ല്പ​ശാ​ല ഇ​ന്ന്
Monday, October 14, 2019 11:34 PM IST
കൊല്ലം: അ​പ​പോ​ഷ​ണ ര​ഹി​ത ഭാ​ര​തം' എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന രാ​ഷ്ട്രീ​യ പോ​ഷ​ണ്‍ മാ​ഹ് മാ​സാ​ച​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി ശി​ല്പ​ശാ​ല ന​ട​ത്തും. വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്റെ​യും ഫു​ഡ് സേ​ഫ്റ്റി കേ​ര​ള​യു​ടെ​യും നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീ​മി​ന്റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ന്ന് രാ​വി​ലെ 9 .30 ന് ​ച​വ​റ ഐ​സി​ഡി​എ​സ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ലാ​ണ് സു​ര​ക്ഷി​ത ഭ​ക്ഷ​ണ ശീ​ല​ങ്ങ​ളെ മു​ന്‍​നി​ര്‍​ത്തി ശി​ല്പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
എ​ന്‍ വി​ജ​യ​ന്‍ പി​ള്ള എം ​എ​ല്‍ എ ​ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി ​രാ​ധാ​മ​ണി അ​ധ്യ​ക്ഷ​യാ​കും. ജി​ല്ലാ​കള​ക്ട​ര്‍ ബി ​അ​ബ്ദു​ള്‍ നാ​സ​ര്‍ മു​ഖ്യാ​തി​ഥി​യാ​കും. ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് (ഇ​ന്‍​ചാ​ര്‍​ജ്) കെ ​എ നി​യാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. പന്മ​ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ് ശാ​ലി​നി, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ കോ​യി​വി​ള സൈ​മ​ണ്‍, എ​സ് ശോ​ഭ, സു​ജി​ത്ത് ര​ഞ്ജ്, അ​യ്യ​പ്പ​ന്‍ പി​ള്ള, ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന ഓ​ഫീ​സ​ര്‍ എ​സ് ഗീ​താ​കു​മാ​രി, ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ര്‍ അ​ഞ്ജു, ച​വ​റ ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ര്‍ ബി ​എ​സ് ശ്രീ​ക​ല തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.