ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യി​ല്ല: യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ലാ​യി
Monday, October 14, 2019 11:34 PM IST
കു​ണ്ട​റ: ക​ഴി​ഞ്ഞ​ദി​വ​സം സ​ന്ധ്യ​മു​ത​ൽ കു​ണ്ട​റ മ​ൺ​ട്രോ​തു​രു​ത്ത് റൂ​ട്ടി​ലോ​ടു​ന്ന നാ​ല് ബ​സു​ക​ൾ സ​ർ​വീ് സ് ​ന​ട​ത്താ​തി​രു​ന്ന​ത് മ​ൺ​ട്രോ​തു​രു​ത്ത് നി​വാ​സി​ക​ളെ ദു​രി​ത​ത്തി​ലാ​ക്കി. രാ​ത്രി ഏ​ഴി​നു​ശേ​ഷം ഓ​ടേ​ണ്ടി​യി​രു​ന്ന 7.10, 7.30, 8.10, 8.30 സ​യ​മ​ങ്ങ​ളി​ലെ ബ​സു​ക​ളാ​ണ് ട്രി​പ്പ് നി​ർ​ത്തി​വ​ച്ച​ത്. മു​ന്ന​റി​യി​പ്പി​ല്ലാ​തെ സ​ർ​വീ​സ് നി​ർ​ത്തി‍​യ​ത് വൃ​ദ്ധ​ന്മാ​ര​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​യി.
നാ​ളു​ക​ളാ​യി കു​ണ്ട​റ മു​ക്ക​ട​യി​ൽ നി​ന്നും രാ​ത്രി 7.30ന് ​മ​ൺ​ട്രോ​തു​രു​ത്തി​ലേ​ക്കു​ള്ള ബ​സ് മു​ട​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ജി​ല്ലാ ഗ​താ​ഗ​ത വ​കു​പ്പി​ന് പ​രാ​തി​ക​ൾ ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും പ​രി​ഗ​ണി​ക്കാ​റി​ല്ല. ഗ​താ​ഗ​ത വ​കു​പ്പി​ലെ ചി​ല​ർ​ക്ക് ബ​സു​ട​മ​ക​ളു​മാ​യു​ള്ള ച​ങ്ങാ​ത്ത​മാ​ണ് ബ​സു​ട​മ​ക​ളെ നി​യ​ന്ത്രി​ക്കാ​ത്ത​തി​ന് കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. മ​റ്റ് ബ​സു​ക​ളും സ​മ​യ​ക്ര​മം പാ​ലി​ക്കാ​റി​ല്ലെ​ന്നും മ​ൺ​ട്രോ​തു​രു​ത്തി​ൽ നി​ന്നും പു​റ​പ്പെ​ട്ട് ചി​റ്റു​മ​ല, മു​ള​വ​ന വ​ഴി കു​ണ്ട​റ​യി​ൽ എ​ത്തേ​ണ്ട ബ​സു​ക​ൾ ജീ​വ​ന​ക്കാ​രു​ടെ സൗ​ക​ര്യ​വും പ​ണ​ലാ​ഭ​വും ക​ണ​ക്കി​ലെ​ടു​ത്ത് പേ​ര​യം വ​ഴി പോ​കു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി​ട്ടും ചോ​ദി​ക്കാ​നോ, പ​റ​യാ​നോ ആ​രു​മി​ല്ലാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ലു​ള്ള​ത്.