നെ​ടു​വ​ന്നൂ​ർ​ക​ട​വി​ൽ താമസ സ്ഥലത്ത് അതിക്രമിച്ച് കടന്ന് ആ​ക്ര​മ​ണം
Sunday, October 13, 2019 11:03 PM IST
കു​ള​ത്തു​പ്പു​ഴ: കു​ള​ത്തു​പ്പു​ഴ നെ​ടു​വ​ന്നൂ​ർ​ക​ട​വി​ൽ താ​മ​സ സ്ഥ​ല​ത്ത് അ​തി​ക്ര​മി​ച്ച് ക​ട​ന്നു ആ​ക്ര​മ​ണം.
ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. നെ​ടു​വ​ന്നൂ​ര്‍​ക​ട​വ് പൂ​മ്പാ​റ​സ്വ​ദേ​ശി അ​ജ​യ​ന്‍, വ​ട്ട​പ്പാ​റ സ്വ​ദേ​ശി മ​ധു എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​രു​വ​ര്‍​ക്കും ത​ല​ക്കും ക​ഴി​ത്തി​നു​മാ​ണ് പ​രി​ക്ക്.
ഇ​രു​വ​രു​ടെ​യും നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി​ക​ള്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ട്ടി​ച്ച ശേ​ഷം വ​ഹാ​ന​ങ്ങ​ളി​ൽ ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു.
നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്ത് എ​ത്തി​യ കു​ള​ത്തു​പ്പു​ഴ പോ​ലീ​സാ​ണ് ര​ക്തം വാ​ര്‍​ന്ന നി​ല​യി​ല്‍ കി​ട​ന്ന ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.
പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍​കി​യ ശേ​ഷം ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കു​ള​ത്തു​പ്പു​ഴ സ​ര്‍​ക്കി​ള്‍ ഇ​ൻ​സ്പെ​ക്ട​ർ ആ​ശു​ത്രി​യി​ൽ എ​ത്തി പ​രി​ക്കേ​റ്റ​വ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. അ​നേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ കെ ​സു​ധീ​ര്‍ പ​റ​ഞ്ഞു.