ന​ല്ലാ​ന്ത​റ അ​ബ്ദു​ൾ അ​സീ​സ് ലൈ​ബ്ര​റി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, October 13, 2019 11:03 PM IST
ച​വ​റ: ഹാ​യ് ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ പ​തി​മൂ​ന്നാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് വാ​യ​ന​യ്ക്കാ​യി നി​ർ​മ്മി​ച്ച ന​ല്ലാ​ന്ത​റ അ​ബ്ദു​ൾ അ​സീ​സ് ലൈ​ബ്ര​റി​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ന്നു. ഇ​ട​പ്പ​ള്ളി​ക്കോ​ട്ട ഹാ​യ് അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി എ​ൻ വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹാ​യ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് അ​മീ​ർ അ​ധ്യ​ക്ഷ​നാ​യി.
എ​സി​പി വി​ദ്യാ​ധ​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി. ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി ​വി​ജ​യ​കു​മാ​ർ ആ​ദ്യ ലൈ​ബ്ര​റി പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. നി​യ​മ ഗ​വേ​ഷ​ണ​ത്തി​ൽ ഡോ​ക്ട​റേ​റ്റ് നേ​ടി​യ ഡോ. ​എ​ച്ച് സു​മ​യ്യ​യേ​യും പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ കോ​ർ​ഡി​നേ​റ്റ​ർ സി​ദ്ധീ​ഖ് മം​ഗ​ല​ശേ​രി​യേ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.
പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ എ ​എ​സ് സു​മേ​ഷ്, ടി ​എ ന​ജീ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ന്മ​ന കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹാ​യ് സം​ഘ​ട​ന നി​ര​വ​ധി സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്.