സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യി​ൽ പ്ര​ചാ​രം വ​ർ​ധി​ച്ചു: ജി​ല്ലാ ക​ള​ക്ട​ർ
Sunday, October 13, 2019 11:03 PM IST
കൊ​ട്ടാ​ര​ക്ക​ര : മ​റ്റു​ള്ള രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ഇ​ന്ത്യ​യി​ൽ പ്ര​ചാ​രം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ബി. ​അ​ബ്ദു​ൾ നാ​സ​ർ. കൊ​ട്ടാ​ര​ക്ക​ര വാ​ർ​ത്ത​ക​ൾ എ​ന്ന വാ​ട്സ് ആ​പ്പ്‌ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച കാ​രു​ണ്യ സ്പ​ർ​ശം 2019 ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന പ​രി​പാ​ടി കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ന​മ്മു​ടെ നാ​ട്ടി​ലെ ചെ​റി​യ കു​ട്ടി​ക​ൾ മു​ത​ൽ മു​തി​ർ​ന്ന​വ​ർ വ​രെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ്യാ​പൃ​ത​രാ​ണ്. വാ​ട്സ് ആ​പ്പ് ഗ്രൂ​പ്പ്‌ ക​ൾ വ​ഴി​യു​ള്ള കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം ല​ഭി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി ചേ​ർ​ത്തു. ഇ​രു വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​ക്ക് വേ​ണ്ടി ഗ്രൂ​പ്പ്‌ സ​മാ​ഹ​രി​ച്ച അ​ര​ല​ക്ഷം രൂ​പ ച​ട​ങ്ങി​ൽ ക​ള​ക്ട​ർ കൈ​മാ​റി. ഗ്രൂ​പ്പി​ന്‍റെ ലോ​ഗോ ഉ​ദ്ഘാ​ട​ന​വും ക​ള​ക്ട​ർ നി​ർ​വ​ഹി​ച്ചു. ഗ്രൂ​പ്പ്‌ അ​ഡ്മി​ൻ ഷി​ജു പ​ടി​ഞ്ഞാ​റ്റി​ൻ​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സൗ​ജ​ന്യ ആം​ബു​ല​ൻ​സ് സ​ർ​വീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം കൊ​ല്ലം റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഹ​രി​ശ​ങ്ക​ർ നി​ർ​വ​ഹി​ച്ചു. 50 നി​ർ​ധ​ന കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ കി​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ ബി. ​ശ്യാ​മ​ള​യ​മ്മ നി​ർ​വ​ഹി​ച്ചു. നി​ർ​ധ​ന കു​ടും​ബ​ത്തി​നു​ള്ള വീ​ൽ​ചെ​യ​ർ വി​ത​ര​ണം കൊ​ട്ടാ​ര​ക്ക​ര ത​ഹ​സി​ൽ​ദാ​ർ എ.​തു​ള​സീ​ധ​ര​ൻ പി​ള്ള നി​ർ​വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ ക്രൈം ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ജി.​ഡി വി​ജ​യ​കു​മാ​ർ, ദീ​പു ഇ​ല​ക്ട്രോ, ജു​ബി​ൻ പ്രി​ന്‍റോ മാ​ർ​ക്ക് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര മു​ൻ ത​ഹ​സി​ൽ​ദാ​ർ ബി. ​അ​നി​ൽ കു​മാ​ർ, പി.​ഹ​രി​കു​മാ​ർ, ബാ​ബു സു​ൾ​ഫി​ക്ക​ർ, ഡോ.​പി.​എ​ൻ ഗം​ഗാ​ധ​ര​ൻ നാ​യ​ർ, ഡോ ​ഫി​റോ​സ് എം.​ഇ​സ്മാ​യി​ൽ, തോ​മ​സ് പ​ണി​ക്ക​ർ, റെ​ജി മോ​ൻ വ​ർ​ഗീ​സ്, കെ.​എം റെ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.