ഗു​രു​ശി​ഷ്യ ബ​ന്ധ​ങ്ങ​ളി​ൽ സൃ​ഷ്ടി​ച്ച വി​ള്ള​ലു​ക​ൾ നാ​ടിന്‍റെ വ​ലി​യ മു​റി​വു​ക​ൾ: ബി. ​അ​ബ്ദു​ൽ നാ​സ​ർ
Sunday, October 13, 2019 11:03 PM IST
കൊ​ട്ടാ​ര​ക്ക​ര: അ​റി​വി​ന്‍റെ അ​ക്ഷ​ര​ജ്ഞാ​നം സ​മ്മാ​നി​ച്ച ഗു​രു​ക്ക​ന്മാ​രെ​പ്പോ​ലും നി​ന്ദി​ക്കു​ന്ന വി​ദ്യാ​ർ​ഥി സ​മൂ​ഹം യ​ഥാ​ർ​ഥ​ത്തി​ൽ നാ​ടി​നെ മു​റി​വേ​ൽ​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ആ ​വേ​ദ​ന​യി​ൽ നാ​ട് വെ​ന്തു​രു​കു​ന്നു​ണ്ട്.

കാ​ല​ഘ​ട്ട​ത്തിന്‍റെ മൂ​ല്യ​ശോ​ഷ​ണ​മാ​ണ് ഗു​രു​ശി​ഷ്യ ബ​ന്ധ​ത്തി​ലു​ണ്ടാ​യ വ​ലി​യ വി​ള്ള​ലു​ക​ൾ​ക്ക് മു​ഖ്യ​കാ​ര​ണം. അ​തു​പോ​ലെ ത​ന്നെ ശി​ഥി​ല​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ​ക്കും ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹോ​ദ​ര്യ​ബ​ന്ധ​ങ്ങ​ൾ​ക്കും കാ​ര​ണം ന​മ്മു​ടെ മ​ന​സി​ന്‍റെ ദു​ഷി​ച്ച വൈ​ക​ല്യ​ങ്ങ​ളാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ബി. ​അ​ബ്ദു​ൽ നാ​സ​ർ പ​റ​ഞ്ഞു . ക​ല​യ​പു​രം ആ​ശ്ര​യ സ​ങ്കേ​ത​ത്തി​ൽ വ​ച്ചു ന​ട​ന്ന ഗു​രു​വ​ന്ദ​നം പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .

ര​ക്ത ബ​ന്ധ​ങ്ങ​ളെ തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത, ഗു​രു​ക്ക​ന്മാ​രെ ബ​ഹു​മാ​നി​ക്കാ​ന​റി​യാ​ത്ത ഒ​രു ത​ല​മു​റ​യാ​ണ് വ​ള​ർ​ന്നു വ​രു​ന്ന​തെ​ങ്കി​ൽ ന​ന്മ​ക​ൾ വേ​ര​റ്റു​പോ​യ വെ​റു​മൊ​രു പാ​ഴ്‍​ഭൂ​മി​യാ​യി ഈ ​നാ​ട് മാ​റു​മെ​ന്നും ക​ള​ക്ട​ർ കൂ​ട്ടി​ച്ചേ​ർ​ത്തു .

ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ പി. ​സു​ധീ​ർ​കു​മാ​ർ വി​ശി​ഷ്ടാതി​ഥിയായിരു​ന്നു. ബ്ലോക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് കെ.​ച​ന്ദ്ര​കു​മാ​രി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും, ഡോ .​മാ​താ​ഗു​രു​പ്രി​യ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി . സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​ദീ​പ് താ​മ​ര​ക്കു​ടി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ . ര​ശ്മി, വാ​ർ​ഡ് അം​ഗം സൂ​സ​മ്മ ബേ​ബി , റ​വ.​ഫാ​ദ​ർ ജേ​ക്ക​ബ് ശാ​മു​വേ​ൽ , ഫാ.​എ​ബി​ൻ തോ​മ​സ് പ​ണി​ക്ക​ർ , കെ. ​ശാ​ന്ത​ശി​വ​ൻ , ജി. ​പ​ങ്ക​ജാ​ക്ഷ​ൻ പി​ള്ള , ക​ല​യ​പു​രം ജോ​സ് , കെ. ​രാ​മ​ച​ന്ദ്ര​ൻ പി​ള്ള , വൈ ​രാ​ജു . ജി. ​ച​ന്ദ്ര​ശേ​ഖ​ര​ൻ പി​ള്ള, ആ​ൻ ഡെ​ന്നി​സ് ചൂ​ൻ, സി. ​കെ .അ​ല​ക്സ് , ഓ​മ​ന 'അ​മ്മ എ​ന്നി​വ​ർ പ്രസംഗിച്ചു.ഗു​രു​ക്ക​ന്മാ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു .