ഭ​ഗ​ത് സിം​ഗ് ക്ഷേ​മ കൂ​ട്ടാ​യ്മ വാർഷികം ഇന്ന്
Sunday, October 13, 2019 12:13 AM IST
കു​ണ്ട​റ: കേ​ര​ള​പു​രം ഭ​ഗ​ത് സിം​ഗ് ക്ഷേ​മ കൂ​ട്ടാ​യ്മ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി​യു​ടെ നാ​ലാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്ന് കേ​ര​ള​പു​രം ജം​ഗ്ഷ​നി​ലെ ക​ലാം​ന​ഗ​റി​ൽ ന​ട​ക്കും. ​രാ​വി​ലെ ഒന്പത് മു​ത​ൽ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ക്കും.

സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ബി. ​നി​തീ​ഷ് അ​ധ്യക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സ​ന്തോ​ഷ് ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പെ​രി​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ദേ​വി, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ വി.​പ്ര​സ​ന്ന​കു​മാ​ർ, ലെ​റ്റ​സ് ജെ​റോം തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ക്കും.