ബ​സി​ല്‍ നി​ന്നും യാ​ത്ര​ക്കാ​രി തെ​റി​ച്ചു​വീ​ണ സം​ഭ​വം; ലൈ​സ​ന്‍​സ് സ​സ്പെ​ന്‍റ് ചെ​യ്തേ​ക്കും
Monday, September 23, 2019 10:47 PM IST
അഞ്ചൽ: അ​ഞ്ച​ലി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​സി​ല്‍ നി​ന്നും യാ​ത്ര​ക്കാ​രി പു​റ​ത്തേ​ക്ക് വീ​ണ സം​ഭ​വ​ത്തി​ല്‍ ബ​സ് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്.
ബ​സി​ലെ ഡ്രൈ​വ​ര്‍, ക​ണ്ട​ക്ട​ര്‍ എ​ന്നി​വ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍റ് ചെ​യ്യു​മെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കാ​രി​ക​ള്‍ പ​റ​ഞ്ഞു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് ല​ക്ഷ്മി എ​ന്ന സ്വ​കാ​ര്യ ബ​സി​ല്‍ നി​ന്നും യാ​ത്ര​ക്കാ​രി പു​റ​ത്തേ​ക്ക് വീ​ണു പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട വി​വ​രം അ​റി​ഞ്ഞു സ്ഥ​ല​ത്ത് എ​ത്തി​യ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ബ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് അ​ഞ്ച​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.
പി​ന്നീ​ട് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ബ​സി​ന്‍റെ വാ​തി​ലു​ക​ള്‍ അ​ട​ക്ക​തെ​യാ​ണ് സ​ര്‍​വീ​സ് ന​ട​ത്തി​യ​തെ​ന്നും പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​പ്പോ​ള്‍ യാ​ത്ര​ക്കാ​രി പു​റ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നും ക​ണ്ടെ​ത്തി.
അ​തേ​സ​മ​യം ത​ന്നെ സ​മാ​ന​മാ​യ കു​റ്റ​ത്തി​ന് ക​ഴി​ഞ്ഞ മാ​സ​വും ബ​സ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടു​ക​യും ജീ​വ​ന​ക്കാ​ര്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി വി​ട്ട​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബ​സ് ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ഗു​രു​ത​ര​മാ​യ വീ​ഴ്ച ഉ​ണ്ടാ​യ​തി​നാ​ലാ​ണ് ഡ്രൈ​വ​ര്‍, ക​ണ്ട​ക്ട​ര്‍ എ​ന്നി​വ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍റ് ചെ​യ്യു​ന്ന​തെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.
ബ​സ് പ​രി​ശോ​ധി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ് എ​ന്നും ആ​വ​ശ്യ​മെ​ങ്കി​ല്‍ ബ​സി​ന്‍റെ പെ​ര്‍​മി​റ്റ്‌ അ​ട​ക്കം റ​ദ്ദ് ചെ​യ്യു​മെ​ന്നും അ​ധി​കൃ​ത​ര്‍ സൂ​ചി​പ്പി​ച്ചു. വ​രും ദി​വ​സം പാ​ത​ക​ളി​ല്‍ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്താ​നും അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം ബ​സി​ല്‍ നി​ന്നും പു​റ​ത്തേ​ക്ക് വീ​ണ് പ​രി​ക്കേ​റ്റ അ​ഞ്ച​ല്‍ ത​ടി​ക്കാ​ട് റി​യാ​സ് മ​ൻ​സി​ലി​ൽ ആ​രി​ഫാ​ബീ​വി (55) സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ല്‍ സു​ഖം പ്രാ​പി​ച്ചു​വ​രു​ന്നു.