മ​നോ​ദൗ​ർ​ബ​ല്യ​മു​ള്ള​യാ​ൾ സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വി​നെ വെ​ട്ടി​ക്കൊ​ന്നു
Monday, September 23, 2019 1:43 AM IST
ച​വ​റ: മ​നോ​ദൗ​ർ​ബ​ല്യ​മു​ള്ള​യാ​ൾ സ​ഹോ​ദ​രീ ഭ​ര്‍​ത്താ​വി​നെ വെ​ട്ടി​ക്കൊ​ന്നു. ത​ട​യാ​ന്‍ ശ്ര​മി​ച്ച സ​ഹോ​ദ​രി​ക്കും വെ​ട്ടേ​റ്റു. ച​വ​റ ചോ​ല മു​കു​ന്ദ​പു​രം പി​ള്ള​വീ​ട്ടി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ മോ​ഹ​ന​ന്‍​പി​ള്ള (45) ആ​ണ് മ​രി​ച്ച​ത്. മോ​ഹ​ന​ന്‍​പി​ള്ള​യു​ടെ ഭാ​ര്യ ഉ​ഷാ​കു​മാ​രി​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ഷാ​കു​മാ​രി​യു​ടെ സ​ഹോ​ദ​ര​ന്‍ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള​യെ (42) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇന്നലെ 10.30 ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. അ​വി​വാ​ഹി​ത​നാ​യ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള​യെ സ​ഹോ​ദ​രി​യും ഭ​ര്‍​ത്താ​വു​മാ​ണ് പ​രി​ച​രി​ച്ചി​രു​ന്ന​ത്.

ഉ​ഷാ​കു​മാ​രി രാ​വി​ലെ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള​യ്ക്ക് മ​രു​ന്ന് ന​ല്‍​കി​യ​പ്പോ​ള്‍ ക​ഴി​ക്കാ​ന്‍ വി​സ​മ​തി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​യാ​ളെ അ​നു​ന​യി​പ്പി​ക്കാ​ന്‍ വേ​ണ്ടി ജോ​ലി​ക്ക് പോ​യ ഭ​ര്‍​ത്താ​വ് മോ​ഹ​ന​ന്‍​പി​ള്ള​യെ വി​ളി​ച്ച് വ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മോ​ഹ​ന​ന്‍​പി​ള്ള എ​ത്തി മ​രു​ന്ന് ക​ഴി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നി​ട​യി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള മോ​ഹ​ന​ന്‍​പി​ള്ള​യു​മാ​യി വാ​ക്കേ​റ്റ​ത്തി​ലേ​ര്‍​പ്പെ​ടു​ക​യും വീ​ടി​നു​ള്ളി​ല്‍ വ​ച്ചി​രു​ന്ന വെ​ട്ടു​ക​ത്തി കൊ​ണ്ട് മോ​ഹ​ന​ന്‍​പി​ള്ള​യു​ടെ ത​ല​യ്ക്ക് വെ​ട്ടു​ക​യാ​യി​രു​ന്നു. ത​ട​സം പി​ടി​ക്കാ​ന്‍ ചെ​ല്ലു​ന്ന​തി​നി​ട​യി​ലാ​ണ് ഉ​ഷാ​കു​മാ​രി​ക്കും പ​രി​ക്കേ​റ്റ​ത്.

വെ​ട്ട് കൊ​ണ്ട് പു​റ​ത്തേ​ക്കോ​ടി​യ മോ​ഹ​ന​ന്‍​പി​ള്ള വീ​ഴു​ക​യും ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള പി​ന്നാ​ലെ പോ​യി വെ​ട്ടു​ക​യു​മാ​യി​രു​ന്നു. മാ​ന​സി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള വ​ന്നി​ട്ട് ഒ​രു മാ​സ​മേ ആ​യി​ട്ടു​ള്ളൂ​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ ഇ​വ​രു​ടെ അ​മ്മ പൊ​ന്ന​മ്മ​പി​ള്ള​യും വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് ച​വ​റ പോ​ലീ​സ് പ​റ​ഞ്ഞു. ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ വ​സ്തു​വ​ക​ക​ള്‍ കൈ​ക്ക​ലാ​ക്കി എ​ന്നാ​രോ​പി​ച്ചാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള പെ​രു​മാ​റി​യ​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.​സം​ഭ​വം അ​റി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ സി​ഐ എ. ​നി​സാ​മു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ഗോ​പാ​ല​കൃ​ഷ്ണ​പി​ള്ള​യെ അ​റ​സ്റ്റ് ചെ​യ്തു.​പ​രി​ക്കേ​റ്റ ഉ​ഷാ​കു​മാ​രി ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.