ലൈ​ഫ് പ​ദ്ധ​തി മു​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക്
Saturday, September 21, 2019 11:50 PM IST
കൊല്ലം: എ​ല്ലാ​വ​ര്‍​ക്കും വീ​ട് ഉ​റ​പ്പാ​ക്കാ​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ്പി​ലാ​ക്കു​ന്ന ലൈ​ഫ് ഭ​വ​ന നി​ര്‍​മാ​ണ പ​ദ്ധ​തി ജി​ല്ല​യി​ല്‍ മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്ക്. ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ഭൂ​ര​ഹി​ത-​ഭ​വ​ന​ര​ഹി​ത​രു​ടെ​യും അ​ര്‍​ഹ​ത തി​ട്ട​പ്പെ​ടു​ത്തി അ​വ​ര്‍​ക്കു​ള്ള വീ​ടു​ക​ളു​ടെ നി​ര്‍​മാ​ണം അ​തി​വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്‌​ട്രേ​റ്റി​ല്‍ ന​ട​ന്ന ലൈ​ഫ് മി​ഷ​ന്‍ ക​ര്‍​മ സ​മി​തി നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

ജി​ല്ല​യി​ലെ 68 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍, കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍, പു​ന​ലൂ​ര്‍, പ​ര​വൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി, കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 39,917 ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​ണ് പ്രാ​ഥ​മി​ക​മാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍​ക്കെ​ല്ലാം ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ വീ​ടു നി​ര്‍​മി​ച്ചു ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക് യോ​ഗം രൂ​പം ന​ല്‍​കി.

ന​ഗ​ര​മേ​ഖ​ല​ക​ളി​ല്‍ പ​തി​മൂ​വാ​യി​ര​ത്തോ​ളം ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​തി​നാ​ല്‍ സ​വി​ശേ​ഷ ശ്ര​ദ്ധ​യോ​ടെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ന​വ​കേ​ര​ളം ക​ര്‍​മ പ​ദ്ധ​തി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ചെ​റി​യാ​ന്‍ ഫി​ലി​പ്പ് പ​റ​ഞ്ഞു. സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​തി​ന് സാ​മു​ഹ്യ സം​ഘ​ട​ന​ക​ളു​ടെ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​നും അ​ദ്ദേ​ഹം നി​ര്‍​ദേ​ശി​ച്ചു.

അ​ര്‍​ഹ​രാ​യ​വ​രെ അ​ത​ത് പ്ര​ദേ​ശ​ത്ത് ത​ന്നെ അ​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ഭൂ​മി എം​പി​മാ​ര്‍, എം​എ​ല്‍എ​മാ​ര്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്ത​ണ​മെ​ന്ന് സ​ര്‍​ക്കാ​രി​ന്റെ വി​ക​സ​ന​കാ​ര്യ ഉ​പ​ദേ​ഷ്ടാ​വ് സി ​എ​സ് ര​ഞ്ജി​ത്ത് വ്യ​ക്ത​മാ​ക്കി. പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും പ്രീ​ഫാ​ബ് ടെ​ക്‌​നോ​ള​ജി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ കൈ​വ​രി​ക്കാ​നാ​കു​ന്ന സ​മ​യ​ച്ചു​രു​ക്ക​വും അ​വ​ത​രി​പ്പി​ച്ചു.

പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത അ​ര്‍​ഹ​രാ​യ​വ​രെ പ​രി​ഗ​ണി​ക്കു​ന്ന​തി​നും സു​നാ​മി പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടു​ള്ള നി​ര്‍​മി​തി​ക​ള്‍ വാ​സ​യോ​ഗ്യ​മാ​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ആ​ര്‍. രാ​മ​ച​ന്ദ്ര​ന്‍ എം.​എ​ല്‍.​എ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ര്‍​ഹ​ത​യു​ള്ള മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും സ​മ​യ​ബ​ന്ധി​ത​മാ​യി പാ​ര്‍​പ്പി​ടം ഒ​രു​ക്കി സ​മ്പൂ​ര്‍​ണ പാ​ര്‍​പ്പി​ട സൗ​ക​ര്യ ജി​ല്ല​യാ​ക്കി മാ​റ്റു​മെ​ന്ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി ​രാ​ധാ​മ​ണി വ്യ​ക്ത​മാ​ക്കി.
ലൈ​ഫ് മി​ഷ​ന്‍ മു​ന്നാം​ഘ​ട്ട​ത്തി​ല്‍ യു​ദ്ധ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ ഭ​വ​ന നി​ര്‍​മാ​ണ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ജി​ല്ല സ​ജ്ജ​മാ​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ യോ​ഗ​ത്തി​ല്‍ അ​റി​യി​ച്ചു.

തീ​ര​ദേ​ശ സം​ര​ക്ഷ​ണ നി​യ​മം, നെ​ല്‍​വ​യ​ല്‍ ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ നി​യ​മം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് നി​ര്‍​മാ​ണാ​നു​മ​തി ല​ഭ്യ​മാ​ക്കാ​ത്ത​വ​രെ ഭൂ​ര​ഹി​ത ഭ​വ​ന​ര​ഹി​ത പ​ട്ടി​ക​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. കു​ടും​ബ റേ​ഷ​ന്‍ കാ​ര്‍​ഡി​ലെ അ​പാ​ക​ത മൂ​ലം അ​ര്‍​ഹ​ത ന​ഷ്ട​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ങ്ങ​ള്‍ എ​ന്നി​വ​രെ ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നും ന​ട​പ​ടി​യാ​യെ​ന്ന് ഡെ​പ്യൂ​ട്ടി സി​ഇഒ ​കെ.​പി.​സാ​ബു​ക്കു​ട്ട​ന്‍ നാ​യ​ര്‍ അ​റി​യി​ച്ചു.

ഭൂ​മി​യി​ല്ലാ​ത്ത ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കു​ള്ള ഭ​വ​ന സ​മു​ച്ച​യ​ങ്ങ​ള്‍​ക്കാ​യി പു​ന​ലൂ​ര്‍, അ​ഞ്ച​ല്‍, പ​ടി​ഞ്ഞാ​റേ ക​ല്ല​ട, പ​വി​ത്രേ​ശ്വ​രം, മു​ണ്ട​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. പ​ര​വൂ​ര്‍ ക​ല്ലു​കു​ന്ന് സു​നാ​മി ഫ്‌​ളാ​റ്റ്, മ​യ്യ​നാ​ട് കു​റ്റി​ക്കാ​ട് സു​നാ​മി ഫ്‌​ളാ​റ്റ് എ​ന്നി​വ​യും ഏ​റ്റെ​ടു​ത്ത് അ​റ്റ​കു​റ്റ​പ​ണി​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് അ​നു​മ​തി​യു​മാ​യി.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഭ​വ​ന നി​ര്‍​മ്മാ​ണ സ​ഹാ​യം കൈ​പ്പ​റ്റി​യി​ട്ടും പ​ണി തീ​ര്‍​ക്കാ​തി​രു​ന്ന 3606 വീ​ടു​ക​ള്‍ (98.5 ശ​ത​മാ​നം) പൂ​ര്‍​ത്തീ​ക​രി​ച്ചു. ലൈ​ഫ് മി​ഷ​ന്‍ ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി​യി​ലേ​ക്കാ​യി 8852 ഗു​ണ​ഭോ​ക്താ​ക്ക​ള്‍ വി​വി​ധ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി അ​ര്‍​ഹ​ത നേ​ടി. 8028 ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ക​രാ​റി​ല്‍ ഏ​ര്‍​പ്പെ​ട്ട് ഭ​വ​ന നി​ര്‍​മാ​ണം തു​ട​ങ്ങി.

2018-19 വ​ര്‍​ഷ​ത്തി​ല്‍ ലൈ​ഫ് പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​നാ​യി 279.62 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു​ക​ഴി​ഞ്ഞു. ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ 4477 (55.6 ശ​ത​മാ​നം) വീ​ടു​ക​ള്‍ ഇ​തി​നോ​ട​കം പൂ​ര്‍​ത്തീ​ക​രി​ച്ചു. 2080 വീ​ടു​ക​ളു​ടെ മേ​ല്‍​ക്കൂ​ര നി​ര്‍​മാ​ണ​വും 1003 വീ​ടു​ക​ള്‍ ഭി​ത്തി​മ​ട്ടം വ​രെ​യും പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്.
ആ​വ​ശ്യ​മു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഭ​വ​ന നി​ര്‍​മാ​ണ​ത്തി​നാ​യു​ള്ള സി​മ​ന്റ് ബ്ലോ​ക്ക്, ഹോ​ളോ​ബ്രി​ക്‌​സ്, ജ​ന​ല്‍ ക​ട്ടി​ള, വാ​തി​ല്‍ ക​ട്ടി​ള, പ്രീ​ഫാ​ബ് സാ​മ​ഗ്രി​ക​ള്‍ എ​ന്നി​വ സൗ​ജ​ന്യ​മാ​യാ​ണ് നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത്. എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്കും തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 90 ദി​വ​സ​ത്തെ തൊ​ഴി​ല്‍ ദി​ന​വും ല​ഭ്യ​മാ​ക്കി.

ലൈ​ഫ് മി​ഷ​ന്‍ ജി​ല്ലാ കോ-​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍ ശ​ര​ത്ച​ന്ദ്ര​ന്‍, ദാ​രി​ദ്ര്യ​ല​ഘൂ​ക​ര​ണം പ്രോ​ജ​ക്റ്റ് ഡ​യ​റ​ക്ട​ര്‍ ടി.​കെ. സ​യൂ​ജ, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.