മുള സംരക്ഷണം അനിവാര്യം: മന്ത്രി
Friday, September 20, 2019 11:22 PM IST
കൊ​ല്ലം: പ​രി​സ്ഥി​തി പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്തും വാ​ണി​ജ്യ-​ആ​രോ​ഗ്യ സാ​ധ്യ​ത​ക​ള്‍ പ​രി​ഗ​ണി​ച്ചും മു​ള സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ന്‍ സ​മൂ​ഹ​ത്തി​ന് ബാ​ധ്യ​ത​യു​ണ്ടെ​ന്ന് വ​നം വ​കു​പ്പ് മ​ന്ത്രി കെ ​രാ​ജു പ​റ​ഞ്ഞു. വേ​ണാ​ട് ജൈ​വ​ക​ര്‍​ഷ​ക സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ലോ​ക മു​ള​ദി​നാ​ച​ര​ണം എ​സ് വി ​ടോ​ക്കീ​സ് ജം​ക്ഷ​ന്‍ സി​എ​സ്എ​ന്‍ ഹാ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​നം വ​കു​പ്പ് പ​മ്പാ​ന​ദീ​തീ​ര​ത്ത് 25,000 മു​ള​ന്തൈ​ക​ള്‍ ന​ട്ടു ക​ഴി​ഞ്ഞു. ഇ​വ​യു​ടെ പ​രി​പാ​ല​ന​ത്തി​നാ​യി തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി പ്ര​ത്യേ​ക സേ​ന​യും രൂ​പീ​ക​രി​ച്ചു. ന​ദീ-​മ​ല​ഞ്ച​രി​വ് മേ​ഖ​ല​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ഇ​വി​ട​ങ്ങ​ളി​ലും തൈ​ക​ള്‍ ന​ടു​ക​യാ​ണ്. മ​ണ്ണൊ​ലി​പ്പ് ത​ട​യു​ന്ന​തി​നും ജ​ല​സം​ര​ക്ഷ​ണ​ത്തി​നും സ​ഹാ​യ​ക​മാ​യ മു​ള​യു​ടെ വ്യാ​പ​നം ഉ​റ​പ്പാ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
മേ​യ​ര്‍ വി ​രാ​ജേ​ന്ദ്ര​ബാ​ബു മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും വൃ​ക്ഷ​തൈ വി​ത​ര​ണ​വും നി​ര്‍​വ​ഹി​ച്ചു. ചേ​രി​യി​ല്‍ സു​കു​മാ​ര​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​നാ​യി. വ​ട​ക്കേ​വി​ള ശ​ശി, ഡോ ​സി പി ​രാ​ധാ​കൃ​ഷ്ണ​ന്‍, ടി ​എം എ​സ് മ​ണി, ഉ​ണ്ണി​കൃ​ഷ്ണ​ന്‍ ഉ​ളി​യ​ക്കോ​വി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്രസംഗിച്ചു.
മു​ള​യി​ല്‍ ശു​ദ്ധ സം​ഗീ​തം പൊ​ഴി​ച്ച് ലോ​ക മു​ള ദി​ന​മാ​ഘോ​ഷി​ച്ചു . ആ​ശ്രാ​മം അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ല്‍ ഡിടിപി​സി​യു​ടെ​യും ഗ്രീ​ന്‍ ഗോ​ള്‍​ഡ് ക്രാ​ഫ്റ്റ് വി​ല്ലേ​ജി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി മേ​യ​ര്‍ വി. ​രാ​ജേ​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ല​വും മ​ണ്ണും സം​ര​ക്ഷി​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്ന മു​ള​ങ്കൂ​ട്ട​ങ്ങ​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​കു​മെ​ന്നും കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ ഉ​ട​ന്‍ തു​റ​ക്കു​ന്ന പാ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ മു​ള​ങ്കൂ​ട്ട​ങ്ങ​ള്‍ ന​ട്ടു​പി​ടി​പ്പി​ക്കാ​ന്‍ മു​ന്‍​കൈ​യെ​ടു​ക്കു​മെ​ന്നും മേ​യ​ര്‍ പ​റ​ഞ്ഞു.
ഗ്രീ​ന്‍ ഗോ​ള്‍​ഡ് ക്രാ​ഫ്റ്റ് വി​ല്ലേ​ജ് ട്രെ​യി​ന​ര്‍ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ലാ​കാ​രന്മാ​രാ​ണ് മു​ള​യി​ല്‍ മാ​ന്ത്രി​ക സം​ഗീ​തം തീ​ര്‍​ത്ത​ത്. മു​ള​യി​ല്‍ തീ​ര്‍​ത്ത ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
മു​ള​ങ്കൊ​ട്ട, മു​റം, മ​റ്റ് അ​ടു​ക്ക​ള ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യ്ക്കു പു​റ​മെ ഈ​ടു​നി​ല്‍​ക്കു​ന്ന പ്ലൈ​വു​ഡ്, കം​പ്യൂ​ട്ട​ര്‍ കീ​ബോ​ര്‍​ഡ്, മൗ​സ്, തൂ​ക്കു​വി​ള​ക്ക്, മു​ള​വീ​ട്, ക​ര്‍​ട്ട​ണു​ക​ള്‍, ഇ​രി​പ്പി​ട​ങ്ങ​ള്‍, ബി​രി​യാ​ണി​ക്കു​റ്റി​ക​ള്‍, മു​ള​ങ്കു​ഴ​ലു​ക​ള്‍, ഗ്ലാ​സു​ക​ള്‍ എ​ന്നി​വ മു​ള​യു​ടെ സാ​ധ്യ​ത​ക​ള്‍​ക്ക് സാ​ക്ഷ്യ​മാ​യി.
ശാ​സ്താം​കോ​ട്ട: ലോ​ക​മു​ള​ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശാ​സ്താം​കോ​ട്ട ദേ​വ​സ്വം ബോ​ർ​ഡ് കോ​ളേ​ജി​ൽ മു​ള​ദി​നാ​ച​ര​ണം ന​ട​ത്തി.​കോ​ളേ​ജി​ന് സ​മീ​പ​ത്തെ മു​ള​ങ്കാ​ട്ടി​ലാ​ണ് ച​ട​ങ്ങ് ന​ട​ത്തി​യ​ത്.​ കോ​ളേ​ജി​ലെ ഭൂ​മി​ത്ര സേ​നാ ക്ല​ബും ബ​യോ ഡൈ​വേ​ഴ്സി​റ്റി ക്ല​ബും ചേ​ർ​ന്നാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡന്‍റ് പി ​കെ ഗോ​പ​ൻ കോ​ളേ​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സി ഉ​ണ്ണി​ക്കൃ​ഷ്ണ​ന് മു​ള തൈ ​ന​ൽ​കി​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ് ദി​ലീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭൂ​മി​ത്ര സേ​നാ ക്ല​ബ്ബ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ല ക്ഷ​മി ശ്രീ​കു​മാ​ർ ,ബ​യോ​ഡൈ​വേ​ഴ്സി​റ്റി ക്ല​ബ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​എ​സ് ആ​ർ ധ​ന്യ, ഡോ.​ഗീ​താ​കൃ​ഷ്ണ​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.