ഖ​യാ​ൽ സ​ന്ധ്യ ഇ​ന്ന് കൊ​ല്ല​ത്ത്
Friday, September 20, 2019 11:22 PM IST
കൊ​ല്ലം: ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ലോ​ക​സ​മാ​ധാ​ന ദി​ന​മാ​യ ഇ​ന്ന് വൈ​കു​ന്നേ​രം ആ​റി​ന് ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബി​ൽ ഗു​രു സ​ബീ​ഷ് ബാ​ല​യു​ടെ ഹി​ന്ദു​സ്ഥാ​നി സം​ഗീ​ത​രൂ​പ​മാ​യ ഖ​യാ​ൽ സ​ന്ധ്യ ന​ട​ക്കും. രാ​വി​ലെ പ​ത്തു മു​ത​ൽ ഇ​സ്‌​ക്ര​യു​ടെ യു​ദ്ധ​വി​രു​ദ്ധ ഫോ​ട്ടോ എ​ക്സി​ബി​ഷ​ൻ, ചി​ത്ര​കാ​ര​ൻ കെ ​വി ജ്യോ​തി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത​ത്സ​മ​യ കാ​രി​ക്കേ​ച്ച​ർ എ​ന്നി​വ​യും ഉ​ണ്ടാ​കും.
വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം ​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​പ്ലോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് എ​ഫ് സേ​വ്യ​ർ വ​ലി​യ​വീ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ വി​ജ​യാ ഫ്രാ​ൻ​സി​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഫോ​ൺ : 9387676757.