വ​ട്ട​പ്പ​റ​മ്പി​ല്‍ ഗോ​പി​നാ​ഥ​പി​ള്ള​യ്ക്കും കെ.​ബി ശ്രീ​ദേ​വി​യ്ക്കും അ​മൃ​ത​കീ​ര്‍​ത്തി പു​ര​സ്‌​കാ​രം
Friday, September 20, 2019 11:22 PM IST
അ​മൃ​ത​പു​രി: അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള അ​മൃ​ത​കീ​ര്‍​ത്തി പു​ര​സ്‌​കാ​ര​ത്തി​ന് വ​ട്ട​പ്പ​റ​മ്പി​ല്‍ ഗോ​പി​നാ​ഥ​പി​ള്ള​യും കെ.​ബി ശ്രീ​ദേ​വി​യും അ​ര്‍​ഹ​രാ​യി.
സ​നാ​ത​ന​ധ​ര്‍​മ്മ മൂ​ല്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ല്‍ മി​ക​ച്ച സം​ഭാ​വ​ന​ക​ള്‍ ന​ല്‍​കു​ന്ന ആ​ധ്യാ​ത്മി​ക​ത, ദ​ര്‍​ശ​നം, വൈ​ജ്ഞാ​നി​ക സാ​ഹി​ത്യം, ശാ​സ്ത്രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര്‍​ക്കാ​ണ് അ​മൃ​ത​കീ​ര്‍​ത്തി​പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കു​ന്ന​ത്. 2001ലാ​ണ് അ​മൃ​ത​കീ​ര്‍​ത്തി പു​ര​സ്‌​കാ​രം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.
മ​ഹാ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ​വ​ർ​ഷം ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്താ​തി​രു​ന്ന​തി​നാ​ൽ അ​മൃ​ത കീ​ർ​ത്തി പു​ര​സ്കാ​രം സ​മ്മാ​നി​ച്ചി​രു​ന്നി​ല്ല.
2018ലെ ​പു​ര​സ്കാ​ര​മാ​ണ് കെ.​ബി.​ശ്രീ​ദേ​വി​യ്ക്ക് സ​മ്മാ​നി​ക്കു​ന്ന​ത് 2019 ലെ ​പു​ര​സ്കാ​ര​ത്തി​ന് വ​ട്ട​പ്പ​റ​മ്പി​ല്‍ ഗോ​പി​നാ​ഥ​പി​ള്ള​യും​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.
ആ​ര്‍​ട്ടി​സ്റ്റ് ന​മ്പൂ​തി​രി രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത ശി​ല്പ​വും ഒ​രു​ല​ക്ഷ​ത്തി ഇ​രു​പ​ത്തി​മൂ​വാ​യി​ര​ത്തി​നാ​നൂ​റ്റി​അ​മ്പ​ത്തി​യാ​റ് രൂ​പ​യും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. അ​മൃ​താ​ന​ന്ദ​മ​യി മ​ഠം വൈ​സ് ചെ​യ​ര്‍​മാ​ന്‍ അ​മൃ​ത​സ്വ​രൂ​പാ​ന​ന്ദ പു​രി ചെ​യ​ര്‍​മാ​നാ​യ സെ​ല​ക്ഷ​ന്‍ ക​മ്മി​റ്റി​യാ​ണ് പു​ര​സ്‌​കാ​ര ജേ​താ​ക്ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ ജ​ന്മ​ദി​ന​മാ​യ 27 ന് ​അ​മൃ​ത​പു​രി​യി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.
അ​ധ്യാ​പ​ക​ന്‍, വി​വ​ര്‍​ത്ത​ക​ന്‍ പ​ത്രാ​ധി​പ​ര്‍, എ​ഴു​ത്തു​കാ​ര​ന്‍ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​സി​ദ്ധ​നാ​യ വ​ട്ട​പ്പ​റ​മ്പി​ല്‍ ഗോ​പി​നാ​ഥ​പി​ള്ള നി​ല​വി​ല്‍ ഐ​എം​ജി​യി​ലെ ഫാ​ക്ക​ല്‍​റ്റി അം​ഗ​വും കേ​ര​ള​ക​ലാ​മ​ണ്ഡ​ലം ക​ല്‍​പ്പി​ത സ​ര്‍​വ​ക​ലാ​ശാ​ല, കേ​ര​ള ഭാ​ഷാ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്, തോ​ന്ന​യ്ക്ക​ല്‍ ആ​ശാ​ന്‍ സ്മാ​ര​ക ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ എ​ന്നി​വ​യി​ലെ ഭ​ര​ണ​സ​മി​തി അം​ഗ​മാ​ണ്.
ക​ഥ​ക​ളി പ്ര​വേ​ശി​ക, പ​ര്യാ​യ​നി​ഘ​ണ്ടു, മ​ല​യാ​ള​വ്യാ​ക​ര​ണ​വും ര​ച​ന​യും തു​ട​ങ്ങി​യ നി​ര​വ​ധി ഗ്ര​ന്ഥ​ങ്ങ​ളു​ടെ ര​ച​യി​താ​വാ​യ ഇ​ദ്ദേ​ഹം രു​ഗ്മി​ണി​സ്വ​യം​വ​രം, രാ​വ​ണ​വി​ജ​യം, ന​ള​ച​രി​തം എ​ന്നീ ആ​ട്ട​ക്ക​ഥ​ക​ളു​ടെ​യും അ​ധ്യാ​ത്മ​രാ​മാ​യ​ണം, കു​മാ​ര​നാ​ശാ​ന്‍റെ ഖ​ണ്ഡ കൃ​തി​ക​ള്‍ എ​ന്നി​വ​യു​ടെ പ​ഠ​ന​വും വ്യാ​ഖ്യാ​ന​വും നി​ര്‍​വ​ഹി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ഭാ​ഷാ​നി​ഘ​ണ്ടു, ശ​ബ്ദ​താ​രാ​വ​ലി എ​ന്നി​വ​യു​ടെ എ​ഡി​റ്റ​റു​മാ​യി​രു​ന്നു.
കേ​ര​ള ക​ലാ​മ​ണ്ഡ​ലം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ക​ഥ​ക​ളി പ്ര​വേ​ശി​ക അ​വാ​ര്‍​ഡ്, എം​കെ.​കെ നാ​യ​ര്‍ പു​ര​സ്‌​കാ​രം, ആ​റ്റു​കാ​ല്‍​ദേ​വീ​ട്ര​സ്റ്റ് പു​ര​സ്‌​കാ​രം എ​ന്നി​വ​യും ല​ഭി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം അ​യി​രൂ​പ്പാ​റ സ്വ​ദേ​ശി​യാ​ണ്.
പ​തി​മൂ​ന്നാ​മ​ത്തെ വ​യ​സി​ല്‍ ക​ഥ​ക​ളെ​ഴു​തി​ത്തു​ട​ങ്ങി​യ മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ക​ഥാ​കാ​രി​യാ​ണ് തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ കെ.​ബി ശ്രീ​ദേ​വി. യു​ഗാ​ന്ത​ര​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു ആ​ദ്യ​കൃ​തി. ക​ര്‍​ണാ​ട​ക​സം​ഗീ​തം, വീ​ണാ​വാ​ദ​നം എ​ന്നി​വ​യും അ​ഭ്യ​സി​ച്ചി​രു​ന്നു. ന​മ്പൂ​തി​രി സ​മു​ദാ​യ​ത്തി​ല്‍ നി​ന്നും സാ​ഹി​ത്യ​ര​ച​ന​യി​ലേ​ക്ക് ചു​വ​ട് വെ​ച്ച അ​പൂ​ര്‍​വ്വം വ​നി​ത​ക​ളി​ല്‍ ഒ​രാ​ളാ​യി​രു​ന്നു കെ.​ബി ശ്രീ​ദേ​വി. സ​മു​ദാ​യ​ത്തി​ല്‍ നി​ല​നി​ന്നി​രു​ന്ന ആ​ചാ​ര​ങ്ങ​ളും ജീ​വി​ത രീ​തി​ക​ളു​മാ​യി​രു​ന്നു മി​ക്ക കൃ​തി​ക​ളു​ടെ​യും ഇ​തി​വൃ​ത്തം. സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​രം, കു​ങ്കു​മം അ​വാ​ര്‍​ഡ്, ജ​ന്മാ​ഷ്ട​മി​പു​ര​സ്‌​കാ​രം, പു​രോ​ഗ​മ​ന സാ​ഹി​ത്യ​സ​മി​തി​യു​ടെ പു​ര​സ്‌​കാ​രം, എ​ന്നി​ങ്ങ​നെ നി​ര​വ​ധി പു​ര​സ്‌​കാ​ര​ങ്ങ​ള്‍​ക്ക​ര്‍​ഹ​യാ​യി​ട്ടു​ണ്ട്.