വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു
Friday, September 20, 2019 1:01 AM IST
പ​ത്ത​നാ​പു​രം : റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ വാ​ഹ​ന​മി​ടി​ച്ച് പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മ​രി​ച്ചു. പ​റ​ങ്കി​മാം​മു​ക​ള്‍ അ​യ​ത്തി​ല്‍ മു​ക​ള്‍​തെ​ക്കു​വി​ള മേ​രി​ലാ​ന്‍റി​ല്‍ കു​ഞ്ഞു​മോ​ന്‍റെ ഭാ​ര്യ ലാ​ല​മ്മ (47) യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് സം​ഭ​വം.

പ​ത്ത​നാ​പു​രം സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ല്‍ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ കു​ന്നി​ക്കോ​ട് ഭാ​ഗ​ത്ത് നി​ന്നും അ​ടൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് തി​രി​യു​ക​യാ​യി​രു​ന്ന ടാ​റ്റാ സു​മോ ഇ​വ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ള്‍ ലി​ഞ്ചു(23)​വി​നും പ​രി​ക്കേ​റ്റു. ഇ​രു​വ​രെ​യും വെ​ഞ്ഞാ​റ​മൂ​ട് സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ക​ല​ഞ്ഞൂ​ര്‍ സ്വ​ദേ​ശി തോ​മ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഇ​ടി​ച്ച വാ​ഹ​നം. മ​റ്റൊ​രു മ​ക​ള്‍ റെ​യ്ച​ല്‍ മേ​രി. സം​ഭ​വ​ത്തി​ല്‍ പ​ത്ത​നാ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു.