കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി
Friday, September 20, 2019 12:04 AM IST
ച​വ​റ: വ​ള്ള​ങ്ങ​ള്ളി​ൽ നി​ന്നും ഈ​യ​ക്ക​ട്ട​ക​ളും, വ​ല​ക​ളും മോ​ഷ്ടി​ക്കു​ന്ന സം​ഘ​ത്തെ പി​ടി​കൂ​ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ധീ​വ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ണ്ട​ക​ര കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.
ഹാ​ർ​ബ​റു​ക​ളി​ൽ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന വ​ള്ള​ങ്ങ​ളി​ൽ നി​ന്നും മോ​ഷ​ണം പ​തി​വാ​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ധീ​വ​ര​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി​യ​ത്.
മു​ൻ എം​എ​ൽഎ​യും, ധീ​വ​ര​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ വി.​ദി​ന​ക​ര​ൻ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് ഫി​ഷ​റീ​സ് മ​ന്ത്രി​യും, ഉ​ദ്യോ​ഗ​സ്ഥ​രും കാ​ണി​ക്കു​ന്ന​തെ​ന്ന് വി.ദി​ന​ക​ര​ൻ പ​റ​ഞ്ഞു. ധീ​വ​ര​സ​ഭ സം​സ്ഥാ​ന പ്ര​സി​ഡന്‍റ് കെ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.
ഓ​രോ ത​വ​ണ​യും മോ​ഷ​ണം ന​ട​ക്കു​മ്പോ​ഴും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​റു​ണ്ടെ​ങ്കി​ലും വേ​ണ്ട​ത്ര ന​ട​പ​ടി ഉ​ണ്ടാ​കാ​റി​ല്ലെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. ​ജോ​ലി ന​ഷ്ട​മാ​കു​മെ​ന്ന​തി​നാ​ൽ പ​ണം ക​ടം വാ​ങ്ങി വീ​ണ്ടും ഈ​യ​ക്ക​ട്ടി​ക​ൾ വാ​ങ്ങി വ​ല ന​ന്നാ​ക്കി ജോ​ലി​ക്കു പോ​കു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി പി​ന്നീ​ട് പ​ല​പ്പോ​ഴും ത​ങ്ങ​ളു​ടെ ജീ​വി​ത പ്രാ​രാ​ബ്ധ​ങ്ങ​ൾ​ക്കി​ട​യി​ൽ കേ​സി​നു പി​റ​കേ പോ​കാ​റി​ല്ല. ഇ​തും മോ​ഷ്ടാ​ക്ക​ൾ​ക്ക് സൗ​ക​ര്യ​മാ​കു​ന്നു. ഇ​താ​ണ് മോ​ഷ​ണം ആ​വ​ർ​ത്തി​ക്കു​ന്ന​തി​ന് ഒ​രു കാ​ര​ണം.
​എ​ന്നാ​ൽ ​പ്ര​ശ്ന​ത്തി​ൽ പോ​ലീ​സ് വേ​ണ്ട​ത്ര ജാ​ഗ്ര​ത​യോ​ടെ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്ന പ​രാ​തി​യും തൊ​ഴി​ലാ​ളി​ക​ൾ ഉ​ന്ന​യി​ക്കു​ന്നു. വ​ള്ള​ങ്ങ​ൾ കെ​ട്ടി​യി​ടു​ന്ന ഹാ​ർ​ബ​റും പ​രി​സ​ര​വും സി​സി​ടി​വി സം​വി​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​നും പ്ര​ദേ​ശ​ത്തെ സു​ര​ക്ഷാ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​യാ​ൽ ചെ​ല​വി​ന്‍റെ ഒ​രു ഭാ​ഗം വ​ഹി​ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ളും ത​യാ​റാ​ണ്. എ​ന്നാ​ൽ മോ​ഷ​ണ പ​ര​മ്പ​ര ആ​വ​ർ​ത്തി​ച്ചി​ട്ടും ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​കൈ എ​ടു​ക്കേ​ണ്ട​വ​ർ അ​ന​ങ്ങാ​പ്പാ​റ ന​യം സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ക്ഷേ​പം.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വ​ത്സ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ര​ത്തി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി ബി. ​പ്രി​യ​കു​മാ​ർ, ഡി. ​ചി​ദം​ബ​ര​ൻ, ജെ. ​വി​ശ്വം​ഭ​ര​ൻ, യു. ​രാ​ജു, കെ.​ആ​ർ. രാ​ജേ​ഷ്, കാ​വി​ൽ ര​വി, ശോ​ഭ, ന​ർ​മ്മ​ഭ, ശ​ശി​ക​ല, മ​ധു, സ്റ്റീ​ഫ​ൻ നെ​റ്റോ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു.